കുമ്പള : ഏറെ വിവാദങ്ങൾക്കും ജനകീയ സമരങ്ങൾക്കും സാക്ഷ്യം വഹിച്ച താത്ലി‌കാക ടോൾപ്ലാസ പൊളിച്ചുനീക്കാൻ തുടങ്ങി. ദേശീയപാത 66-ൽ ആരിക്കാടിയിൽ ദേശീയപാത അധികൃതർ സ്ഥാപിച്ച ടോൾപ്ലാസയാണ് പൊളിച്ചുമാറ്റാൻ തുടങ്ങിയത്.

To advertise here,

ആരിക്കാടി ടോൾപ്ലാസയുടെ പ്രവർത്തനം നിർത്തിയിരുന്നുവെങ്കിലും വാഹന ഡ്രൈവർമാർക്കും യാത്രക്കാർക്കും സംശയമുണ്ടാക്കുന്ന വിധം ടോൾ പ്ലാസയുടെ എല്ലാ സാമഗ്രികളും ബോർഡുകളും അതേപടി നിലനിർത്തിയിരുന്നു. വഴിയാത്രക്കാർക്കും ഇത് തടസ്സമായി മാറി. പ്രവർത്തനം അവസാനിപ്പിച്ച് മാസങ്ങൾ കഴിഞ്ഞശേഷമാണ് പൊളിച്ചുനീക്കൽ നടപടികൾ തുടങ്ങിയത്.

തലപ്പാടിയിൽ ടോൾ പ്ലാസയുണ്ടായിരിക്കെ 60 കിലോമീറ്റർ പരിധിയിൽ മറ്റൊരു ടോൾപ്ലാസ സ്ഥാപിച്ചതായിരുന്നു എതിർപ്പിന് കാരണം. എ.കെ.എം.അഷ്റഫ് എം.എൽ.എ. ഉൾ​െപ്പ​ടെയുള്ള ജനപ്രതിനിധികൾ സമരത്തിന് നേതൃത്വം നൽകിയതോടൊപ്പം നിയമപോരാട്ടവും നടന്നു.

ഒടുവിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്ലാസയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിറക്കി. പിന്നീട് ഉത്തരവ്‌ സംബന്ധിച്ച അവകാശവാദങ്ങൾ ജനപ്രതിനിധികളിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നുമുണ്ടായതും ജനങ്ങൾ കാണാനിടയായി. ആരിക്കാടി ടോൾ പ്ലാസ പൊളിച്ചുനീക്കുന്നതോടെ അതുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളും സംഭവങ്ങളും ഇനി ഓർമ്മയാകും.