ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്ക് (ശ്രീ സത്യസായി പ്രശാന്തി നിലയം) തിരുവനന്തപുരത്തുനിന്ന് പ്രത്യേക തീവണ്ടി സർവീസ് പ്രഖ്യാപിച്ചു. തിരുവനന്തപുരം സെൻട്രലിൽനിന്ന് ബെംഗളൂരു വഴി ആന്ധ്രയിലെ മന്ത്രാലയം റോഡ് വരെയാണ് സർവീസ്.

To advertise here,

തിരുവനന്തപുരം-മന്ത്രാലയം പ്രത്യേക തീവണ്ടി (06025) ഞായറാഴ്ച(നവംബർ 22) പകൽ 12.40-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ശ്രീസത്യസായി പ്രശാന്തി നിലയം വഴി അടുത്തദിവസം ഉച്ചയ്ക്കുശേഷം 2.15-ന് മന്ത്രാലയത്തിൽ എത്തും. മടക്ക തീവണ്ടി(06026) ചൊവ്വാഴ്ച(നവംബർ 24) രവിലെ 10.30-ന് മന്ത്രാലയം റോഡിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം 12.30-ന് തിരുവനന്തപുരത്ത് എത്തും. വർക്കല, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലും ബെംഗളൂരുവിൽ ബെംഗാർപ്പേട്ട്, കൃഷ്ണരാജപുരം, യെലഹങ്ക എന്നിവിടങ്ങളിലും സ്‌റ്റോപ്പുണ്ട്.