അമ്മയുടെ കാരുണ്യത്തിന്റെ ഉത്തമ മാതൃക -ദേവേന്ദ്ര ഫഡ്‌നവിസ്‌

To advertise here,

നവിമുംബൈ : പൻവേലിനടുത്ത് കാലാപുരിൽ ആരംഭിക്കുന്ന ആശുപത്രി അമ്മയുടെ കാരുണ്യത്തിന്റെ മറ്റൊരു ഉത്തമ മാതൃകയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. അമ്മയുടെ മുംബൈ സന്ദർശന വേളയിൽ അദ്ദേഹം അനുഗ്രഹംതേടിയെത്തി. എക്കാലത്തും അമ്മയുടെ അനുഗ്രഹം മഹാരാഷ്ട്രയ്ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാലാപുരിൽ മാതാ അമൃതാനന്ദമയീമഠം ആരംഭിക്കുന്ന പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അമ്മ മഹാരാഷ്ട്രാ ജനതയ്ക്ക് നൽകുന്ന അനുഗ്രഹമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മയുടെ നേതൃത്വത്തിൽ ആശുപത്രികൾ ഏറ്റവും മികച്ച ചികിത്സയാണ് ലഭിക്കുന്നത്.

കാലാപുരിൽ നൂറിൽപ്പരം ഏക്കറിൽ ആരംഭിക്കുന്ന ആധുനിക ആതുരശുശ്രൂഷാലയം രോഗി പരിചരണത്തിന് ഉത്തമമാതൃകയാവുമെന്ന് അദ്ദേഹം പറഞ്ഞു. കാലാപുരിലെ ആശുപത്രിക്കൊപ്പം നഴ്‌സിങ് കോളേജ്, എൻജിനിയറിങ് കോളേജ് എന്നിവയും ഉണ്ടാവും. മഹാരാഷ്ട്രാ വനംവകുപ്പ് മന്ത്രി ഗണേശ് നായിക് മുഖ്യമന്ത്രിയോടൊപ്പം അമ്മയുടെ അനുഗ്രഹം തേടിയെത്തിയിരുന്നു.