പുണെ : പ്രകൃതിചികിത്സാ മഹോത്സവത്തിന്റെ ഭാഗമായി പുണെയിലെ ദേശീയ പ്രകൃതിചികിത്സാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘നാച്ചുറോത്തൺ വാക്ക്’ എന്ന പേരിൽ പൊതുജന ബോധവത്കരണ റാലി സംഘടിപ്പിച്ചു. ദേശീയ പ്രകൃതിചികിത്സാദിനം പ്രമാണിച്ച് നവംബർ 18 മുതൽ തുടങ്ങിയ മഹോത്സവത്തിന്റെ ഭാഗമായാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപതിയുടെ (എൻ.ഐ.എൻ.) ആസ്ഥാനമായ പുണെയിലെ നിസർഗ് ഗ്രാമിൽ റാലി സംഘടിപ്പിച്ചത്. സ്കൂൾ വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, എൻ.ഐ.എൻ. അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങി ഒട്ടേറെപ്പേർ റാലിയിൽ പങ്കെടുത്തു.
പ്രകൃതിചികിത്സയുടെ പ്രാധാന്യം, പ്രകൃതിദത്ത ആരോഗ്യപരിപാലന രീതികൾ, ദൈനംദിന ജീവിതത്തിലെ ശാരീരിക വ്യായാമത്തിന്റെ ആവശ്യകത, രോഗപ്രതിരോധ ആരോഗ്യശീലങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
Published: 19 Nov 2026, 11:56 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented