മുംബൈ : ബോംബെ ഹൈക്കോടതി ജീവനക്കാർക്ക് തുല്യമായ ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ ജില്ലാ, സെഷൻസ് കോടതികളിലെ ആയിരക്കണക്കിന് ജീവനക്കാർ അനിശ്ചിതകാല സമരം തുടങ്ങി. ചൊവ്വാഴ്ചയാണ് സംസ്ഥാനവ്യാപകമായി സമരം ആരംഭിച്ചത്.തുല്യജോലിക്ക് തുല്യവേതനം എന്ന തത്ത്വം ഉയർത്തിപ്പിടിച്ചാണ് ജീവനക്കാരുടെ പ്രതിഷേധം.
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് സെപ്റ്റംബർ മുതൽ ജീവനക്കാർ പ്രക്ഷോഭത്തിലായിരുന്നു. ആവർത്തിച്ച് നിവേദനങ്ങൾ നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങിയതെന്ന് ജീവനക്കാരുടെ സംഘടന അറിയിച്ചു.
2006 മുതൽ ബോംബെ ഹൈക്കോടതിയിലെ ജീവനക്കാർക്ക് പരിഷ്കരിച്ച ശമ്പള സ്കെയിൽ ലഭിക്കുന്നുണ്ടെന്നും എന്നാൽ കീഴ്ക്കോടതികളിലെ ജീവനക്കാർക്ക് സമാനമായ പരിഷ്കരണം ഇതുവരെ അനുവദിച്ചിട്ടില്ലെന്നും സംഘടന ആരോപിച്ചു. ശമ്പളത്തിലെ തുല്യതയ്ക്കു പുറമെ, കീഴ്ക്കോടതികളിലെ വർധിച്ച ജോലിഭാരവും ജീവനക്കാരുടെ കുറവും സമരക്കാർ ഉന്നയിക്കുന്നുണ്ട്.
ഒരേ ജോലി മാനുവലായും കംപ്യൂട്ടർ സംവിധാനത്തിലൂടെയും ആവർത്തിച്ച് ചെയ്യേണ്ടിവരുന്നത് ഉത്തരവാദിത്വങ്ങൾ വർധിപ്പിക്കുകയും നിലവിലുള്ള ജീവനക്കാരുടെ മേൽ അധിക സമ്മർദമുണ്ടാക്കുകയും ചെയ്യുെന്നന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാർ ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതുവരെ സമരം തുടരാനാണ് ജീവനക്കാരുടെ തീരുമാനം.
Published: 18 Nov 2026, 12:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented