തളങ്കര : പുഞ്ചക്കൊടി വലിയവീട് തറവാട്ടിലെ വയനാട്ടുകുലവൻ തെയ്യംകെട്ടിന് കൊയ്ത്തുത്സവം നടത്തി. കുഡ്‌ലു തൈവളപ്പിലെ പാടശേഖരത്തിൽ നടന്ന കൊയ്ത്തുത്സവം മധൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭാനുപ്രകാശ് ഉദ്ഘാടനംചെയ്തു. ഉത്സവ കമ്മിറ്റി പ്രസിഡന്റ് എൻ. സതീഷ് അധ്യക്ഷനായി. തളങ്കര കഴകക്ഷേത്ര സ്ഥാനികൻ നാഗേഷ് കാരണവർ, പുലിക്കുന്ന് ക്ഷേത്ര സ്ഥാനികൻ മഞ്ജു കാരണവർ, കെ. ലീല, ബി.വി. ശ്രീവിദ്യ, പ്രമീള മജൽ, രാജേഷ് കൊടിവളപ്പ്, സന്തോഷ് പാടി, ഉദയൻ കൊല്ലപ്പാടി, വേണുഗോപാൽ അതൃകുഴി എന്നിവർ സംസാരിച്ചു. കാഞ്ഞിരോട് നാൽപത് വില്ല് കഴകപരിധിയിൽ വരുന്ന തറവാട്ടിൽ 2027 ഏപ്രിൽ 22 മുതൽ 25 വരെയാണ് തെയ്യംകെട്ട് നടക്കുന്നത്.
Published: 19 Nov 2026, 04:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented