മുംബൈ : 2030-31 അധ്യയനവർഷം മുതൽ മഹാരാഷ്ട്രയിൽ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനുള്ള കുറഞ്ഞപ്രായം ആറു വയസ്സാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. സ്കൂൾ വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് 2027-28 അധ്യയനവർഷത്തിലെ നഴ്സറി പ്രവേശനം മുതൽ ഘട്ടംഘട്ടമായി ഇത് നടപ്പിലാക്കിത്തുടങ്ങും. 2027-28 മുതൽ നഴ്സറിയിലോ അങ്കണവാടിയിലോ പ്രവേശനത്തിന് കുട്ടികൾക്ക് കുറഞ്ഞത് മൂന്നു വയസ്സ് പ്രായമുണ്ടായിരിക്കണം. 2028-29 മുതൽ ജൂനിയർ കെ.ജി. പ്രവേശനത്തിന് നാലു വയസ്സ് പ്രായമുണ്ടായിരിക്കണം. 2029-30 മുതൽ സീനിയർ കെ.ജി. പ്രവേശനത്തിന് അഞ്ചു വയസ്സ് പ്രായമുണ്ടായിരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥകൾ പ്രകാരം ഒന്നാം ക്ലാസിൽ പ്രവേശിക്കുന്നതിന് ആറുവയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണമെന്ന കേന്ദ്രനിർദേശത്തിന് അനുസൃതമായാണ് സംസ്ഥാനം പ്രായമാനദണ്ഡം നിശ്ചയിച്ചിരിക്കുന്നതെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി.
Published: 16 Oct 2026, 11:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented