രണ്ടുവർഷത്തിനിടെ സേവനം ലഭിച്ചത് 643 പേർക്ക്
കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിതർക്കും ഭിന്നശേഷിക്കാർക്കും സമഗ്ര പുനരധിവാസവും സാന്ത്വനപരിചരണവും ഉറപ്പാക്കി മുളിയാറിലെ സഹജീവനം സ്നേഹഗ്രാമം. സാമൂഹികനീതി വകുപ്പും കേരള സാമൂഹിക സുരക്ഷാ മിഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ 2024 ജൂലായ് മുതൽ 2026 ജൂലായ് വരെ 643 പേർക്ക് വിവിധ സേവനങ്ങൾ ലഭിച്ചു.
ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോതെറാപ്പി, ഡിവലപ്മെന്റൽ തെറാപ്പി, സ്പെഷ്യൽ എജുക്കേഷൻ, സോഷ്യൽ വർക്ക് എന്നിവയാണ് പ്രധാന സേവനങ്ങൾ. ഗ്രൂപ്പ് തെറാപ്പി, രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസുകൾ, പാരന്റൽ കൗൺസലിങ്, എ.ഡി.എച്ച്.ഡി. ക്ലിനിക്ക്, പ്രതിമാസ ക്ലിനിക്കൽ മീറ്റിങ്ങുകൾ എന്നിവയും സംഘടിപ്പിക്കുന്നു.
പ്രതിദിനം 45 മിനിറ്റ് വീതമുള്ള എട്ട് തെറാപ്പി സ്ലോട്ടുകളിലൂടെ ശരാശരി 45 കുട്ടികൾക്ക് സേവനം നൽകുന്നുണ്ട്. ആഴ്ചയിൽ 120-ഓളം കുട്ടികളും 17 മുതിർന്നവരും കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലെ വികാസം സംബന്ധിച്ച ബുദ്ധിമുട്ടുകൾ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ ഉറപ്പാക്കുന്നതോടൊപ്പം എ.ഡി.എച്ച്.ഡി. ലക്ഷണങ്ങളുള്ള കുട്ടികൾക്ക് ഗ്രൂപ്പ് തെറാപ്പിയും നൽകുന്നു.
കുട്ടികളുടെ തുടർപരിചരണത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനായി കൗൺസലിങ്ങും നൽകുന്നുണ്ട്.
കേന്ദ്രത്തിനുപുറമേ മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വഴി ജില്ലയിലെ വിവിധ പ്രാഥമിക, സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും സേവനങ്ങൾ ലഭ്യമാക്കുന്നു. സൈക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജുക്കേറ്റർ തുടങ്ങിയ വിദഗ്ധരുടെ സേവനവും ലഭ്യമാണ്.
തൊഴിൽ പരിശീലനം, കെയർ ഹോം, റെസ്പൈറ്റ് ഹോം, ഹൈഡ്രോതെറാപ്പി യൂണിറ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സ്ഥിരം സേവനം എന്നിവയാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
Published: 16 Oct 2026, 04:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented