ചടയമംഗലം : മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കെ മുന്നൊരുക്കങ്ങളിൽ അധികൃതരുടെ അലംഭാവം തുടരുന്നു. തുടരെ പെയ്യുന്ന മഴയിൽ എം.സി.റോഡിലെ കുരിയോട് നെട്ടേത്തറ, മുരുക്കുമൺ, നിലമേൽ, വാഴോട് പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറിയത് ഭീഷണിയായി. താഴ്ന്ന സ്ഥലങ്ങളും വെള്ളക്കെട്ട് ഭീഷണിയിലാണ്. പാതയോരത്തെ മരങ്ങൾ റോഡിലേക്ക് ഒടിഞ്ഞുവീണ് ഗതാഗത തടസ്സവും ഉണ്ടായി. കഴിഞ്ഞദിവസം പെയ്ത മഴയിൽ ആയൂർ-ചുണ്ട റോഡിൽ കുഴിയത്ത് വനംവകുപ്പിന്റെ സ്ഥലത്തെ മരം റോഡിലേക്ക് വീണത് ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇത്തിക്കര ആറിന്റെ തീരത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. എം.സി.റോഡിന്റെ ഓരത്തെ പഴക്കംചെന്ന മരങ്ങളും ഭീതി പരത്തുകയാണ്. ചടയമംഗലം മഹാദേവക്ഷേത്രം, സബ് രജിസ്ട്രാർ ഓഫീസ് വളപ്പ്, പോസ്റ്റോഫീസ് േകാമ്പൗണ്ട് എന്നിവിടങ്ങളിൽ നിൽക്കുന്ന മരങ്ങളാണ് ഗതാഗതത്തിനും ജനജീവിതത്തിനും വെല്ലുവിളി ഉയർത്തുന്നത്.
എം.സി.റോഡിലെ ചടയമംഗലം കെ.എസ്.ആർ.ടി.സി.കവല, ആയൂർ ഭാഗങ്ങളിൽ ക്യാമറകൾ പ്രവർത്തനരഹിതമായിട്ട് നാളുകളായി. വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ ജനം ഇരുട്ടിൽ തപ്പേണ്ട അവസ്ഥയിലാണ്. പോരേടം, വെള്ളൂപ്പാറ, കലയം, ചടയമംഗലം ജങ്ഷനുകളിൽ ഉയരവിളക്കുകളും പ്രകാശിക്കുന്നില്ല.
പാതയോരത്ത് കാട് നിറഞ്ഞു
:ആയൂർ-തേവന്നൂർ-വേങ്ങൂർ പാതയിൽ കാടുമൂടി യാത്രാഭീഷണി നിലനിൽക്കുന്നു. പാതയിലേക്ക് കാട് വളർന്നിറങ്ങിയത് കാൽനടയ്ക്കും വാഹനയാത്രയ്ക്കും വെല്ലുവിളിയായി. ഇഴജന്തുക്കളുടെ ഭീഷണിയും വർധിച്ചു. വളവുകൾ കാണുന്നതിനുപോലും തടസ്സം ഉണ്ടായത് അപകട സാധ്യതയേറെയാക്കി. സ്വകാര്യ ഭൂമിയിലെ മരച്ചില്ലകൾ റോഡിലേക്ക് വളർന്നുനിൽക്കുന്നതും ഭീതി പരത്തുന്നു.
എസ്റ്റേറ്റ് ജങ്ഷൻ, കവലയ്ക്കപ്പച്ച, തേവന്നൂർ, കാവനാംകോണം, വേങ്ങൂർ ഭാഗങ്ങളിലും കാടുതെളിക്കാൻ നടപടിയില്ല. എം.സി. റോഡിൽ ഇളവക്കോട്ട് പഴയ റോഡിലും കാടായി. വലിയതോതിൽ കാടുണ്ടായ ഭാഗത്ത് മാലിന്യം തള്ളുന്നതും വർധിച്ചു. ഇത് തെരുവുനായഭീഷണി ഇരട്ടിയാക്കി.
Published: 27 Oct 2026, 01:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented