തെന്മല :ദേശീയപാതയിൽ ഇടപ്പാളയത്ത് റോഡിൻെറ വശം ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നിടത്ത് ടാറിങ്ങിനോടു ചേർന്നുള്ള മണ്ണിടിഞ്ഞുമാറുന്നത് അപകടാവസ്ഥ സൃഷ്ടിക്കുന്നു.ഇവിടെ പാതയോരത്തെ കല്ലുകെട്ട് തകർന്ന സ്ഥലത്ത്, ഗാബിയൻഭിത്തി നിർമാണം നടന്നുവരുന്നതിനിടയിലാണ് മഴയിൽ ടാറിങ്ങിൻെറ ഭാഗവും മൺതിട്ടയുമെല്ലാം ഇടിഞ്ഞത്.
മഴ തുടർന്നാൽ റോഡ് കൂടുതൽഭാഗം തകരുമോയെന്ന ആശങ്ക നിലനിൽക്കുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് ആര്യങ്കാവുവഴി കേരളത്തിലേക്ക് വലിയ ചരക്കുലോറികൾ എത്തുന്നുണ്ട്. ഭാരവാഹനങ്ങൾ പോകുമ്പോൾ റോഡ് കൂടുതൽ ഇടിയാൻ സാധ്യതയുണ്ട്. ഇവിടെ അപകടമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 27 Oct 2026, 01:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented