ചെന്നൈ : താളലയങ്ങളുടെ അന്തരീക്ഷം തീർത്ത ഇലഞ്ഞിത്തറമേളം കാണികളിൽ ആവേശം പകർന്നു. വാദ്യരംഗത്തെ സക്രിയ സാന്നിധ്യമായ ദേവരാജ് മാരാരുടെ നേതൃത്വത്തിൽ 61-ഓളം വാദ്യ മേളക്കാരെ അണിനിരത്തി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഇലഞ്ഞിത്തറമേളം കാണികളുടെ മനം കവർന്നു. സി.ടി.എം.എ. ഓണാഘോഷത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച ഉച്ചയ്ക്ക് 2.15-ന് ആരംഭിച്ച ഇലഞ്ഞിത്തറ മേളം 4.15 വരെ നീണ്ടുനിന്നു. ചൂടിനെ വകവെയ്ക്കാതെ ആവണിപ്പൂരങ്ങിന്റെ പ്രധാന സവിശേഷതകളിലൊന്നായ ഇലഞ്ഞിത്തറ മേളം കാണാൻ നിരവധി പേർ അണിനിരന്നു. മേളത്തിനൊത്ത് കാണികളിൽ ചിലർ ചുവടുകൾ വെച്ച് നൃത്തം ചവിട്ടി.

To advertise here,

 

അടുക്കോടും ചിട്ടയോടുംകൂടി ക്രമാനുഗതമായി കൊട്ടി കൂർപ്പിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കുകയും ചെയ്യുന്ന ഇലഞ്ഞിത്തറ മേളം കേരളത്തിലെന്ന പോലെ ഇപ്പോൾ ചെന്നൈയിലും എറെ പ്രശസ്തമാണ്. കൂടുതൽ കാലാകാരന്മാരും കൂടുതൽ സമയവും എന്നതിലുപരി ചിട്ടയോടെ അവതരിപ്പിക്കുന്നുവെന്നും പ്രത്യേകതയാണ്. ചെന്നൈയിൽ ദേവരാജൻ മാരാരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച വാദ്യ മേളക്കാരിൽ നാട്ടിൽ നിന്നുള്ളവരുമുണ്ട്.

മേള പെരുമ ചെന്നൈ നഗരത്തിന് പരിചയപ്പെടുത്തിയ ദേവരാജ് മാരാർ വാദ്യ പരിശീലന രംഗത്ത് മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. വാദ്യകലകളിൽ പ്രശസ്തരായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ,സദനം രാമചന്ദ്രൻ മാരാർ,ചെറുതാഴം കുഞ്ഞിരാമ മാരാർ എന്നിവരുടെ കീഴിൽ തായമ്പക, പഞ്ചവാദ്യം, കഥകളി, സോപാന സംഗീതം, ഇടയ്ക്ക, തിമില, മദ്ദളം, പാണി തുടങ്ങിയവയിലും പരിശീലനം നേടി. 1994 മുതൽ ചെന്നൈയിൽ താമസമാക്കിയ ദേവരാജൻ മാരാർ ഒട്ടേറെ പേർക്ക് സൗജന്യമായി വാദ്യം പഠിപ്പിക്കുന്നുണ്ട്. ഘോഷയാത്രയിൽഅണിനിരന്ന പുലികൾ