ചടയമംഗലം : ആയൂർ -നെല്ലിക്കുന്നം റോഡിനെയും വയയ്ക്കൽ-ഉമ്മന്നൂർ റോഡിനെയും ബന്ധിപ്പിക്കുന്ന കരിക്കത്തിൽ ജങ്ഷൻ-ചേന്നറക്കൊല്ല റോഡ് പൂർണമായി തകർന്നു. ചില ഭാഗങ്ങളിൽ ചാലുകളുണ്ടായി വലിയ ഗർത്തം രൂപപ്പെട്ടു.

To advertise here,

തേവന്നൂർ ഹയർ സെക്കൻഡറി സ്കൂൾ, വയയ്ക്കൽ, വാളകം സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് എത്താനുള്ള പാതയാണിത്. സ്കൂൾ ബസുകൾ ഉൾപ്പെടെ ഇതുവഴി സഞ്ചരിക്കാൻ പാടുപെടുകയാണ്.

മഴക്കാലമായാൽ വെള്ളക്കെട്ട് രൂക്ഷമാകും. ഇളമാട്, ഉമ്മന്നൂർ പഞ്ചായത്ത് അതിർത്തിയിലൂടെ കടന്നുപോകുന്ന റോഡിന്റെ ദുരവസ്ഥ വേഗം പരിഹരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.