​ചെന്നൈ : സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് (എസ്.ഐ.എ.ജി.) ജനറൽ സൂപ്രണ്ടായി റവ. ജെ. സ്റ്റീവ് ജയരാജും (തമിഴ്നാട് ) ജനറൽ സെക്രട്ടറിയായി റവ. ഡോ. കെ. ജെ. മാത്യുവും (കേരളം) തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ നടന്ന 40-ാമതു ദ്വിവത്സര കോൺഫ്രൻസിലായിരുന്നു തിരഞ്ഞെടുപ്പ്.

To advertise here,

റവ. ഡോ. രവി മണിയെ (ബെംഗളൂരു) അസിസ്റ്റന്റ് ജനറൽ സൂപ്രണ്ടായും റവ. എം. തിമോത്തി റാവുവിനെ (ആന്ധ്ര) ജനറൽ ട്രഷററായും റവ. ഡോ. വിവേക് ഡിൻഡോർക്കറെ (മഹാരാഷ്ട്ര) എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായും തിരഞ്ഞെടുത്തു. റവ. ഡോ. ഡി. ജസ്റ്റിൻ ജോൺ (ബെംഗളൂരു) അസംബ്ലീസ് ഓഫ് ഗോഡ് ഇൻ ഇന്ത്യയിലേക്കുള്ള പ്രതിനിധിയാണ്.

പ്രഭാഷകൻ, വാഗ്മി, വേദാധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഡോ. കെ.ജെ. മാത്യു പുനലൂർ ബെഥേൽ ബൈബിൾ കോളേജ് മുൻ പ്രിൻസിപ്പലാണ്. 2017 മുതൽ എസ്.ഐ.എ.ജി. ജനറൽ സെക്രട്ടറിയാണ്. ജനറൽ കോൺഫറൻസിൽ റവ. ഡി. മോഹൻ, റവ. ടി.ജെ. ശാമുവേൽ, റവ. റോബർട്ട് ജയരാജ്, റവ. ഏബ്രഹാം തോമസ് എന്നിവർ പ്രസംഗിച്ചു.