പുതുതായി നിർമിച്ച കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

To advertise here,

ചെന്നൈ : എസ്.എൻ.ഡി.പി. പാടി ശാഖ 172-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു. ശിവഗിരിമഠത്തിലെ സ്വാമിമാരുടെ നേതൃത്വത്തിൽ മഹാഗണപതിഹോമം, ഗുരുപൂജ, വിളക്കുപൂജ എന്നിവയോടെയായിരുന്നു തുടക്കം. പൊതുസമ്മേളനത്തിൽ സച്ചിദാനന്ദ സ്വാമികൾ മുഖ്യാതിഥിയായി. പ്രസിഡന്റ് പി.എ. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.

പുതുതായി നിർമിച്ച കമ്യൂണിറ്റി ഹാൾ ഗോകുലം ഗോപാലനും എ.വി. അനൂപും ചേർന്ന് ഉദ്ഘാടനം ചെയ്തു. എ.വി. അനൂപ് നിർമിച്ച് പ്രധാന വേഷത്തിൽ അഭിനയിച്ച ‘അനന്തതയിലേക്ക്’ എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. എസ്.എൻ.ഡി.പി. യോഗത്തിന്റെ ലഹരിവിരുദ്ധ പ്രചാരണ പ്രതിജ്ഞ മുൻപ്രസിഡന്റ് എൻ. ശിവരാജൻ ചൊല്ലിക്കൊടുത്തു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ചവിജയംനേടിയ കുട്ടികൾക്ക് മെറിറ്റ് സ്‌കോളർഷിപ്പുകൾ എ.എൻ. ഗിരീശൻ നൽകി. നക്കീരൻ ഗോപാൽ, എം. ശിവദാസൻ പിള്ള, കൽപക ഗോപാലൻ, ഇ. രാജേന്ദ്രൻ, ബി. വിജയകുമാർ, അനീഷ് പ്രകാശ്, കെ. വിജയകുമാർ പി. രാമചന്ദ്രൻ, പ്രസാദ് വൈദ്യർ, എൻ. ശിവരാജൻ, എ.ജി. ദേവൻ തുടങ്ങിയവർ പ്രസംഗിച്ചു.

സെക്രട്ടറി എ. സുധാകരൻ സ്വാഗതവും മുൻപ്രസിഡന്റ് കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. ശോഭാ ശിവരാജൻ, കെ. സാബു, പി.വി. സതീഷ്, എസ്. ലൈജു, ശോഭാ ദിലീപ്, സജിതാ ധർമജൻ, ചിറ്റിലഞ്ചേരി നാരായണൻ, പി. ദേവരാജൻ, മുൻ സെക്രട്ടറി സുപ്രസാദ്, ടിനുകുമാർ, ധർമജൻ, ബീനാ ലൈജു, ഉഷാ സാബു എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികളും ഗാനമേളയും ഓണസ്സദ്യയും ഉണ്ടായിരുന്നു.