ചെന്നൈ : തേനാംപേട്ട് എൻ.എസ്.എസ്. കരയോഗം പതിന്നാലാം വാർഷിക പൊതുയോഗവും ഓണാഘോഷവും നടത്തി. കരയോഗം പ്രസിഡന്റ് എ. സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഭാഗ്യലക്ഷ്മി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സുരേഷ് കുമാർ കണക്ക് അവതരിപ്പിച്ചു. കവിയും സംസ്‌കൃത പണ്ഡിതനുമായ ഡോ. അയ്യപ്പൻ കാര്യാട്ട് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. ബ്രോഡ്‌വേ സ്ഥാപകനും പ്രഭാഷകനുമായ ഗിരീഷ് കെ. നായർ മുഖ്യാതിഥിയായി.
കരയോഗം ചെയർപേഴ്‌സൺ ലക്ഷ്മീദേവി, രക്ഷാധികാരികളായ കെ. ജയചന്ദ്രൻ, സി.കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ഗോവിന്ദൻകുട്ടി പയ്യക്കൽ സ്വാഗതം പറഞ്ഞു. കരയോഗത്തിലെ മുതിർന്ന അംഗങ്ങളായ ഇന്ദിരാദേവി -ഉണ്ണികൃഷ്ണൻ ദമ്പതികളെ ആദരിച്ചു. 10, 12 ക്ലാസിൽ ഉന്നതവിജയം നേടിയവർക്ക് സ്‌കോളർഷിപ്പ് നൽകി. എൻ. ബാലചന്ദ്രൻ പിള്ള മഹാബലി വേഷത്തിലെത്തി ഓണസന്ദേശം നൽകി. ജനറൽ കൺവീനർ ലക്ഷ്മി സുരേഷ് യോഗം നിയന്ത്രിച്ചു. ചന്ദ്രശേഖരൻ അവതാരകനായി. എ. മുരളീധരൻ, കെ. ഉദയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
Published: 18 Sept 2026, 01:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented