പന്തളം : കലാപ്രവർത്തകർക്ക് സ്വതന്ത്ര കലാവിഷ്കാരം നടത്താൻ പത്തനംതിട്ടയിൽ സ്ഥിരംവേദി ഒരുക്കണമെന്നും കലാസൗഹൃദ നഗരമായി പത്തനംതിട്ടയെ മാറ്റിയെടുക്കാൻ അധികാരികൾ മുൻകൈയെടുക്കണമെന്നും നാടക് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.

To advertise here,

പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് സുനി അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പ്രിയരാജ് ഭരതൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി തുളസിദാസ്, ശ്രീരാജ് നടുവത്ത്, കെ.എസ്. ബിനു, ആദർശ് ചിറ്റാർ എന്നിവർ പ്രസംഗിച്ചു.

സാംസ്കാരികസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് ഷാബു കെ.മാധവൻ ഉദ്ഘാടനം ചെയ്തു. എ. ഗോകുലേന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രഥമ സുനിൽ സരിഗ സ്മാരക നാടക് പുരസ്കാരം പി.കെ. സുഭാഷ് പന്തളത്തിന് ജെ. ശൈലജ സമ്മാനിച്ചു.

റെജി മലയാലപ്പുഴ, മനൂബ് ഒയാസിസ്, രാജഗോപാൽ ഏഴംകുളം, കെ. സന്തോഷ് ബാബു, ലെജു പി.തോമസ്, എസ്. അരുൺ, രാജൻ കൈതക്കാട്, മനു തുമ്പമൺ, സുനിൽ കർത്തവ്യം, ഫെബി തുമ്പമൺ എന്നിവർ പ്രസംഗിച്ചു. മനോജ് സുനിയുടെ ഏകാംഗനാടകവും അരങ്ങേറി.

ഭാരവാഹികൾ: മനോജ് സുനി (പ്രസി.), പ്രിയരാജ് ഭരതൻ (സെക്ര.), കെ.എസ്. ബിനു (ട്രഷ.), അഡ്വ. സുരേഷ് സോമ, ആദർശ് ചിറ്റാർ (വൈസ്‌ പ്രസി.), എ.സി. രഞ്ജിത്ത്, ഫെബി തുമ്പമൺ (ജോ.സെക്ര.).