നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു നീക്കി
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ അധിക്ഷേപ പരാമർശത്തെത്തുടർന്ന് ബെംഗളൂരുവിൽ ബി.ജെ.പി.യുടെ വൻ പ്രതിഷേധം.
മല്ലികാർജുൻ ഖാർഗെ മാപ്പുപറയണമെന്നായിരുന്നു ആവശ്യം. ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ ഒട്ടേറെ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പ്രതിപക്ഷനേതാവ് ആർ. അശോക, കൗൺസിൽ പ്രതിപക്ഷനേതാവ് ചലവാദി നാരായണസ്വാമി, മുൻ മന്ത്രി അശ്വത് നാരായണൻ തുടങ്ങിയവർ നേതൃത്വംനൽകി. നേതാക്കളെയും പ്രവർത്തകരെയും പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.നിരാശയിൽനിന്നാണ് ഖാർഗെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര പറഞ്ഞു. നിരുത്തരവാദപരമായി സംസാരിക്കുകയാണ് ഖാർഗെ. എന്തിനാണ് ഇത്ര നിരാശപ്പെടുന്നത്. മൂന്നാംതവണ പ്രധാനമന്ത്രിയായിട്ടും നരേന്ദ്രമോദിയെ അംഗീകരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകുന്നില്ല- അദ്ദേഹം പറഞ്ഞു.
ഖാർഗെയെ പിന്തുണച്ച് പ്രിയങ്ക്
മല്ലികാർജുൻ ഖാർഗെയെ പിന്തുണച്ച് മകനും കർണാടക ആഭ്യന്തരമന്ത്രിയുമായ പ്രിയങ്ക് ഖാർഗെ രംഗത്തെത്തി.
ബി.ജെ.പി.യുടെ നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ കണ്ടില്ലെന്നു നടിക്കുകയും തന്റെ പിതാവിന്റെ ഒരു പരാമർശത്തെ വിവാദവിഷയമാക്കാൻ ശ്രമിക്കുകയുമാണെന്ന് പ്രിയങ്ക് ഖാർഗെ പറഞ്ഞു.
പ്രശ്നമില്ലാത്ത കാര്യങ്ങളെ പ്രശ്നങ്ങളാക്കി മാറ്റാനാണ് ബി.ജെ.പി.ക്ക് ഇഷ്ടമെന്ന് കുറ്റപ്പെടുത്തിയ പ്രിയങ്ക് ഖാർഗെ മല്ലികാർജുൻ ഖാർഗെ വിവാദ പ്രസ്താവന നടത്തിയ പശ്ചാത്തലം മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടു.
Published: 27 Oct 2026, 12:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented