ബെംഗളൂരു : ഇന്ത്യയും പോളണ്ടും തമ്മിൽ സാങ്കേതികവിദ്യയിലും നിർമിതബുദ്ധിയിലും ബഹിരാകാശമേഖലയിലും സഹകരണം ശക്തിപ്പെടുത്തണമെന്നും സംയുക്ത സംരംഭങ്ങൾക്ക് രൂപംനൽകണമെന്നും പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് നിർദേശിച്ചു. ബെംഗളൂരുവിൽ ഇന്ത്യ-പോളണ്ട് ബിസിനസ് ഫോറത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം.
ഇരുരാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോളമാർക്കറ്റിൽ സാന്നിധ്യം നേടുന്നതിനും കൂടുതൽ സാങ്കേതിക സഹകരണം ആവശ്യമാണ്. സംയുക്ത പ്രഖ്യാപനങ്ങളെ സംയുക്ത സംരംഭങ്ങളാക്കി മാറ്റേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാങ്കേതിക വിദ്യയിലും ഇനവേഷൻ ഹബ്ബ് എന്ന നിലയിലും ബെംഗളൂരുവിന്റെ പങ്ക് അദ്ദേഹം എടുത്തുകാട്ടി. ജനങ്ങളിലും അറിവിലും സംരംഭകത്വത്തിലും നിക്ഷേപം നടത്തുന്നതിലൂടെ സമ്പദ് വ്യവസ്ഥയുടെ നിലയെ എങ്ങനെ സമ്പൂർണമായി മാറ്റാമെന്നതിന് ബെംഗളൂരു ഉദാഹരണമാണെന്നും ഡൊണാൾഡ് ടസ്ക് പറഞ്ഞു.
മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങിൽ അദ്ദേഹത്തെ സ്വീകരിച്ചു. തൊപ്പിയണിയിച്ചും ഷാൾ അണിയിച്ചുമായിരുന്നു സ്വീകരണം. അടുത്ത വർഷം ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലേക്ക് ഡൊണാൾഡ് ടസ്കിനെ ഡി.കെ. ശിവകുമാർ ക്ഷണിച്ചു. പോളണ്ടിലെ 82 കമ്പനികളുടെ പ്രതിനിധികളും ഡൊണാൾഡ് ടസ്കിനൊപ്പമെത്തിയിരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഘം ബെംഗളൂരുവിലെത്തിയത്.
Published: 24 Oct 2026, 12:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented