മുംബെ : മുളണ്ട് സെയ്ന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ രജത ജൂബിലി ആഘോഷങ്ങളും ചാത്തുരുത്തിൽ ഗ്രീഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 124-മത് ദുഖ്റോനോ പെരുന്നാളും ഈ മാസം 31-നും നവംബർ ഒന്നിനുമായി ആഘോഷിക്കും.
വിവിധ ആത്മീയ, സാംസ്കാരിക പരിപാടികളുണ്ടാകും. പള്ളിയുടെ വളർച്ചയ്ക്കും ഇടവകയുടെ രൂപവത്കരണത്തിനും പുരോഗതിക്കും സംഭാവനകൾ നൽകിയ ആത്മീയപിതാക്കന്മാരെയും സ്ഥാപകരെയും മുൻകാല അംഗങ്ങളെയും അനുസ്മരിക്കും.
കുറിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.
ജൂബിലി പൊതുസമ്മേളനത്തിൽ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. മലങ്കര കത്തോലിക്കാ സഭയുടെ ഡോ. മാത്യൂസ് മോർ പക്കോമിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
ബെന്നി ബെഹനാൻ എം.പി. മുഖ്യാതിഥിയാകും. ചലച്ചിത്ര നടനും പരസ്യചിത്ര സംവിധായകനുമായ സിജോയ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ജൂബിലി സുവനീർ, ഇടവക ഡയറക്ടറി 2026 എന്നിവയുടെ പ്രകാശനം, പള്ളി വെബ്സൈറ്റ് ഉദ്ഘാടനം, പ്രത്യേക ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം എന്നിവയും നടക്കും. നവംബർ ഒന്നിന് രാവിലെ ഒൻപതിന് കുറിയാക്കോസ് മോർ യൗ സേബിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും അർപ്പിക്കുമെന്ന് ഇടവക വികാരി ഫാ. എൽദോ കോടിയാട്ടിലും പെരുന്നാൾ കൺവീനർ ഫെബി കോശിയും അറിയിച്ചു.
Published: 26 Oct 2026, 11:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented