ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുനേരേ സ്റ്റിങ് ഓപ്പറേഷൻ ശ്രമം നടന്നെന്ന ആരോപണം കത്തിനിൽക്കുന്നതിനിടെ ഇതിൽ ഉൾപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന വനിതാ നേതാവിന് കാരണംകാണിക്കൽ നോട്ടീസ്. മംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കോൺഗ്രസിന്റെ വനിതാനേതാവിനാണ് നോട്ടീസ്.

To advertise here,

സിദ്ധരാമയ്യക്കുനേരേ സ്റ്റിങ് ഓപ്പറേഷൻ ശ്രമം നടന്നതിനുപിന്നിൽ കോൺഗ്രസ് അംഗങ്ങളാണെന്ന് മകനും മന്ത്രിയുമായ യതീന്ദ്ര സിദ്ധരാമയ്യ വെള്ളിയാഴ്ച ആരോപിച്ചിരുന്നു. ഇത് പാർട്ടിയിൽ ചർച്ചയായതിനു പിന്നാലെയാണ് വനിതാ നേതാവിനെതിരേ നടപടി വരുന്നത്. സിദ്ധരാമയ്യയെ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമം നടന്നെന്നാണ് യതീന്ദ്ര ആരോപിച്ചത്.

സിദ്ധരാമയ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന രണ്ട് വീഡിയോ ദൃശ്യങ്ങൾ ഒരു യുറ്റ്യൂബ് ചാനൽ വഴിയും ഒരു കന്നഡ ചാനൽ വഴിയും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിൽ വനിതാ നേതാവും ഉൾപ്പെട്ടെന്നാണ് ആരോപണം. സംഭവം വിവാദമായതിനെത്തുടർന്ന് അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ(എസ്.ഐ.ടി.) നിയോഗിച്ചിരുന്നു. ന്യൂസ് ചാനലിന്റെ ഉടമയെ കഴിഞ്ഞദിവസം എസ്.ഐ.ടി. സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് വിട്ടയച്ചു. ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു.