വടകര : കൊള്ളപ്പലിശക്കാർ പുതിയ രൂപത്തിലും ഭാവത്തിലും രംഗപ്രവേശം ചെയ്യുന്നതായും ഇതിനോട് വിട്ടുവീഴ്ചചെയ്യാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെയും കാർഷിക അനുബന്ധ സേവനകേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അടുത്തകാലത്ത് ഒറ്റപ്പെട്ടതാണെങ്കിലും സഹകരണ മേഖലയ്ക്കകത്ത് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടായി. അത്തരമൊരു സാഹചര്യം ഗൗരവമായി തന്നെ ഡിപ്പാർട്ട്മെന്റും ഗവൺമെന്റും സഹകരണമേഖലയും എടുത്തു. അതുകൊണ്ടുതന്നെ ഒരു കുറ്റവാളിക്കും രക്ഷപ്പെടാൻ കഴിയാത്ത തരത്തിലുള്ള നടപടികൾ സ്വീകരിച്ചു. ഇങ്ങനെ വന്നപ്പോൾ സഹകരണമേഖല ആകെ കുഴപ്പമാണ്എന്ന് വരുത്താൻ ശ്രമങ്ങളുണ്ടായി. പക്ഷേ, അതിനെയെല്ലാം അതിജീവിച്ചതായും അദ്ദേഹം പറഞ്ഞു. മൾട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങൾക്കുമേൽ സഹകരണ വകുപ്പിനോ ഗവൺമെന്റിനോ ഒരു നിയന്ത്രണവുമില്ല. അവർ തോന്നിയപോലെ നിക്ഷേപം വാങ്ങുകയും വലിയ പലിശ ഓഫർ ചെയ്യുകയുമാണ്.

​പക്ഷേ, നിക്ഷേപം തിരി​േക നൽകുന്നില്ല. വലിയ തോതിൽ അഴിമതി ഇതിന്റെ ഭാഗമായി നടന്നു. മൾട്ടി സ്റ്റേറ്റ് സഹകരണ നിയമപ്രകാരം സംസ്ഥാനത്തിന് ഇവരുടെ മേൽ അധികാരമില്ല എന്നതിനാൽ കേരളത്തിലെ സർക്കാരിനോ വകുപ്പിനോ ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. അത്തരം ഒരു പുതിയ പ്രശ്നം സഹകരണ മേഖലയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.

 

റൂറൽ ബാങ്ക് പ്രസിഡന്റ് സി. ഭാസ്കരൻ അധ്യക്ഷനായി. ഓഡിറ്റോറിയവും, നവീകരിച്ച ഹെഡ് ഓഫീസും കെ.കെ. രമയും അഗ്രികൾച്ചറൽ ട്രെയിനിങ് ഹാളും, മെഡിക്കൽ ലാബും ഫാർമസയും കേരള ബാങ്ക് ചെയർമാൻ പി. മോഹനനും, ഇലക്ട്രിക് വെഹിക്കിൾ ലോൺ വിതരണം, കാർഷിക വിപണനകേന്ദ്രം യു.എൽ.സി.സി.എസ്. ചെയർമാൻ എസ്. ഷാജുവും, സേഫ് ഡിപ്പോസിറ്റ് ലോക്കർ, കാർഷിക നഴ്സറി എന്നിവ അസിസ്റ്റന്റ് രജിസ്ട്രാർ കെ. സതീഷും ഉദ്ഘാടനംചെയ്തു. എം. കൃഷ്ണന്റെ ഫോട്ടോ അനാച്ഛാദനം റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ് എ.ടി. ശ്രീധരൻ നിർവഹിച്ചു.

സെക്രട്ടറി ടി.വി. ജിതേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.കെ. ശശി, നഗരസഭാ പ്രതിപക്ഷ നേതാവ് എം. ഫൈസൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ, പാക്സ് സംസ്ഥാന വൈസ് പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, പാക്സ് ജില്ലാ സെക്രട്ടറി പി.കെ. ദിവാകരൻ, ടി.പി. ഗോപാലൻ, ഇ. നാരായണൻനായർ, എം.സി. ഇബ്രാഹിം, ടി.പി. ബിനീഷ്, കെ.കെ. കൃഷ്ണൻ, ആർ. സത്യൻ, അടിയേരി രവീന്ദ്രൻ, പി. സത്യനാഥൻ, സി.കെ. കരീം, പി.എം. വിനു, ടി.എൻ.കെ. ശശീന്ദ്രൻ, ടി. രാധാകൃഷ്ണൻ, ഷംസീർ ചോമ്പാല, രഞ്ജിത്ത് കല്ലാട്ട്, രാജൻ കരിപള്ളി, കെ.കെ. ഹരീഷ്കുമാർ, പി.പി. പ്രസീത്കുമാർ, ആർ. രജീഷ്, കെ.പി. സജിത് കുമാർ, വള്ളിൽ ശ്രീജിത്ത്, അബ്ദുള്ള അസീസ് കോറോത്ത് തുടങ്ങിയവർ സംസാരിച്ചു.

ഉപഹാരമായി ‘ആത്രേയകം’

വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെയും കാർഷിക അനുബന്ധ സേവന കേന്ദ്രത്തിന്റെയും ഉദ്ഘാടനച്ചടങ്ങിൽ വേദിയിൽ എത്തിയ എല്ലാവർക്കും ഉപഹാരമായി നൽകിയത് ആർ. രാജശ്രീയുടെ 'ആത്രേയകം' എന്ന പുസ്തകം. ഇത്തവണത്തെ വയലാർ അവാർഡ് നേടിയ പുസ്തകം മാതൃഭൂമിയാണ് പ്രസിദ്ധീകരിച്ചത്. അതിഥികളായി എത്തിയ 40-ഓളം പേർക്ക് പുസ്തകം വേദിയിൽ സമ്മാനിച്ചു.