മൈസൂരുവിൽ മലയാളി വ്യവസായിയുടെ ഭാരത വനം പദ്ധതി ഉദ്ഘാടനം ചെയ്യും
മൈസൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച കർണാടയിൽ. ബെംഗളൂരുവിലും മൈസൂരുവിലുമായി 15,600 കോടി രൂപയിലധികം വരുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. രാവിലെ 10.45-ന് ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാൻ ആസ്ഥാനമായ പ്രശാന്തി കുടീരത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കും. പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടലും നിർവഹിക്കും.ഉച്ചയ്ക്ക് 12.45-ന് ബെംഗളൂരു മെട്രോയുടെ പിങ്ക് ലൈനിലെ കലേന അഗ്രഹാരമുതൽ താവരെക്കെരെവരെയുള്ള 7.5 കിലോമീറ്റർ പാത ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് താവരെക്കെരെ മുതൽ ഐ.ഐ.എം. ബെംഗളൂരു സ്റ്റേഷൻ വരെ അദ്ദേഹം മെട്രോയിൽ യാത്ര ചെയ്യും. തുടർന്ന് ബെംഗളൂരു-മംഗളൂരു-മഡ്ഗാവ് (ഗോവ) റൂട്ടിലുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമം എസ്.എം.വി.ടി. സ്റ്റേഷനിൽ നിർവഹിക്കും.ഉച്ചയ്ക്ക് 1.15-ന് ഊർജം, റെയിൽവേ, മാലിന്യസംസ്കരണം തുടങ്ങിയ മേഖലകളിലായി 15,600 കോടി രൂപയിലധികം വരുന്ന വിവിധ പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഇതിൽ നാല് അമൃത് ഭാരത് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും ഉൾപ്പെടും.അതിനുശേഷം രണ്ടുപദ്ധതികളുടെ ഉദ്ഘാടനത്തിനായി മൈസൂരുവിലെത്തും. കാസർകോട് സ്വദേശിയും ഗുജറാത്തിലെ മലയാളി വ്യവസായിയുമായ ആർ.കെ. നായരുടെ കെ.സി. ലേ ഔട്ട് പാർക്കിലെ രണ്ടുലക്ഷം ചെടികൾ നട്ടുപരിപാലിക്കുന്ന ഭാരത വനംപദ്ധതി ഉച്ചയ്ക്ക് 3.30-ന് ഉദ്ഘാടനം ചെയ്യും.
അഞ്ചുമണിക്ക് കോസ്മോസ് എജുക്കേഷൻ ആൻഡ് റിസർച്ച് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. പരിപാടികൾക്കുശേഷം റോഡുമാർഗം മൈസൂരു വിമാനത്താവളത്തിലെത്തി അവിടെനിന്ന് വൈകുന്നേരം ആറിന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങും.
Published: 13 Nov 2026, 12:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented