ഓഫീസ് സമയത്ത് എട്ട് മിനിറ്റ് ഇടവേളയിൽ സർവീസ്
ബെംഗളൂരു : നമ്മ മെട്രോ പിങ്ക് പാതയിൽ കലേന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള ഭാഗത്ത് സ്ഥിരംസർവീസ് ശനിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. അടുത്തദിവസം മുതൽ സർവീസ് ആരംഭിക്കും. അഞ്ച് തീവണ്ടികളുമായിട്ടാണ് സർവീസ് തുടങ്ങുന്നത്. ഓഫീസ് സമയങ്ങളിൽ എട്ടു മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തും. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിന്നീട് കൂടുതൽ സർവീസ് നടത്തുമെന്ന് ബെംഗളൂരു നഗര വികസനമന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു.
വെള്ളിയാഴ്ച പകൽ 12.30-നാണ് ഫ്ലാഗ് ഓഫ് ചടങ്ങ് നടക്കുന്നത്. താവരക്കെരെയിൽ നടക്കുന്ന ചടങ്ങിനുശേഷം അവിടെനിന്ന് ബിലേക്കഹള്ളി സ്റ്റേഷൻ വരെ പ്രധാനമന്ത്രി പിങ്ക് മെട്രോയിൽ യാത്രചെയ്യും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കമുള്ളവർ ഒപ്പമുണ്ടാകും.
കലേന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള 7.5 കിലോ മീറ്റർ ആകാശപാതയിലാണ് ശനിയാഴ്ച സർവീസ് ആരംഭിക്കുന്നത്. യെല്ലോ പാതയുമായി ചേരുന്ന ഭാഗമുള്ളതിനാൽ ദൈർഘ്യം കുറവാണെങ്കിലും പിങ്ക് മെട്രോയിൽ യാത്രക്കാരെ കിട്ടാൻ ബുദ്ധമുട്ടുണ്ടാകില്ല. ജയദേവ ആശുപത്രി സ്റ്റേഷനിൽനിന്ന് യെല്ലോ മെട്രോയിലൂടെ ഇലക്ട്രോണിക് സിറ്റി, എച്ച്.എസ്.ആർ.ലേ ഒൗട്ട്, ജയനഗർ തുടങ്ങിയിടങ്ങളിലേക്ക് പോകാം. താവരക്കരെ മുതൽ എം.ജി. റോഡ് വഴി നാഗവാര വരെയുള്ള പിങ്ക് പാതയുടെ ബാക്കി ഭാഗത്ത് അടുത്തവർഷം സർവീസ് ആരംഭിക്കും. ഇതോടെ പിങ്ക് പാതയുടെ ദൈർഘ്യം 21.26 കിലോ മീറ്ററായി വർധിക്കും.
Published: 12 Nov 2026, 12:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented