മനാമ: മലയാളികള്‍ക്ക് കാര്‍ഷിക സംസ്‌കാരത്തിന്റെ ഓര്‍മ്മപ്പെടുത്തലായി അടയാളപ്പെടുത്തുന്ന വിഷുവിനെ വരവേല്‍ക്കാന്‍ ബഹ്‌റൈനില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുങ്ങി. വിഷുക്കൈനീട്ടം എന്നപേരില്‍ വമ്പന്‍ ഓഫറുകളാണ് ലുലു ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുന്നത്. വിഷു വിഭവങ്ങള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളില്‍നിന്നും ലഭിക്കും. 

To advertise here,

കേരളത്തില്‍നിന്നെത്തിയിട്ടുള്ള പ്രത്യേക സെറ്റുമുണ്ടുകളും സെറ്റു സാരികളും ചുരിദാറുകളും ലുലുവിലെ പ്രത്യേക ആകര്‍ഷണമായിരിക്കും.  വസ്ത്ര വിഭാഗത്തിലെ പ്രത്യേക ഓഫറുകള്‍ ഏപ്രില്‍ 24 വരെ നീണ്ടുനില്‍ക്കും. ഗുണനിലവാരമേറിയ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും വിഷു പ്രമാണിച്ച് സ്റ്റോക്ക് എത്തിയിട്ടുണ്ട്. 

കണിവെള്ളരി അടക്കം വിഷുവിനു വേണ്ടുന്ന പച്ചക്കറികളെല്ലാം എത്തിയിട്ടുണ്ട്.  20 ലധികം വിഭവങ്ങള്‍ അടങ്ങുന്ന വിഷു സദ്യ 2.450 ദിനാറിന് എല്ലാ ലുലു ഔട്ട്‌ലെറ്റുകളിലും ലഭിക്കും. ബുക്കിംഗിന് അതാത് ഔട്ട്‌ലെറ്റുകളെ സമീപിക്കുക. 15 ന് രാവിലെ 11 മുതല്‍ രണ്ടുവരെയാണ് വിഷു സദ്യ പാഴ്‌സല്‍ വിതരണം ചെയ്യുന്നത്.