അബുദാബി:  അബുദാബി അൽ ഫല സിറ്റിയിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഷഹാമ മുനിസിപ്പാലിറ്റി ഡയറക്ടർ ഹുമൈദ് റാഷിദ് അൽ ദരൈയാണ് ലുലു ഗ്രൂപ്പ് ചെയർമാൻ  എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ   ഉദ്ഘാടനം ചെയ്തത്.

To advertise here,

1,25,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രൂപകല്പന ചെയ്ത ഹൈപ്പർമാർക്കറ്റ്  പുതുതായി ആരംഭിച്ച അൽ ഫല സെൻട്രൽ മാളിലാണ്  സ്ഥിതി ചെയ്യുന്നത്. ഫ്രഷ് ഉത്പന്നങ്ങൾ, ഇലക്ടോണിക്സ്, ഗാർമെൻ്റ്സ്, ഗൃഹോപകരണങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.  

ലുലു ഹൈപ്പർ മാർക്കറ്റ് കൂടാതെ ഫിറ്റ്നസ് സെൻ്റർ, മെഡിക്കൽ ക്ലിനിക്ക്, മണി എക്സ്ചേഞ്ച്, ഫാർമസി, ഭക്ഷ്യ ഔട്ട് ലെറ്റുകൾ എന്നിവയും അൽ ഫല സെൻട്രൽ മാളിലുണ്ട്. 

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഹൈപ്പർ മാർക്കറ്റിലുള്ളത്. 

ലുലു ഗ്രൂപ്പ് സി.ഇ.ഒ. സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഒ.ഒ. സലീം വി.ഐ. എന്നിവരും സംബന്ധിച്ചു. 

അബുദാബി വിമാനത്താവളത്തിനടുത്ത് അബുദാബി ദുബായ് ഹൈവേയിലാണ് അൽ ഫല സെൻട്രൽ മാൾ സ്ഥിതി ചെയ്യുന്നത്.