മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യവും സിനിമയും ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ മുഖാമുഖവും സംവാദവും സംഘടിപ്പിച്ചു. പ്രമുഖ സിനിമ, സാഹിത്യ നിരൂപകൻ ഡോ. വി. രാജകൃഷ്ണനും ജനപ്രിയ സാഹിത്യകാരനും അധ്യാപകനുമായ നിസാർ ഇൽത്തുമിഷ് എന്നിവർ പങ്കെടുത്ത സംവാദം സാഹിത്യപ്രേമികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രസിഡന്റ്പി വി രാധാകൃഷ്ണപിള്ള അധ്യക്ഷനായിരുന്നു. സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, സാഹിത്യ വേദി കൺവീനർ ആദർശ് മാധവൻകുട്ടി എന്നിവർ പ്രസംഗിച്ചു.
അമ്പതോളം വർഷത്തെ സാംസ്‌കാരിക പ്രവർത്തനത്തിന്റെ വെളിച്ചത്തിൽ ഡോ വി രാജകൃഷ്ണൻ പ്രവാസസാഹിത്യത്തെ അടയാളപ്പെടുത്തിയപ്പോൾ പുതിയ തലമുറയിലെ യുവ സാഹിത്യകാരുടെ അനുഭവങ്ങൾ സരസമായി വിവരിച്ച് നിസാർ ഇൽത്തുമിഷ് ശ്രദ്ധ നേടി. സാഹിത്യവേദി അംഗം സുനിൽ തോമസ് ചടങ്ങു നിയന്ത്രിച്ചു. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദി ഭാരവാഹികൾ അറിയിച്ചു.
Content Highlights: Bahrain Kerala Samajam Sahithya Vedi organized a face-to-face discussion on literature and cinema., Key speakers included critic Dr. V. Rajakrishnan and author Nisar Ilthumish., President P.V. Radhakrishna Pillai presided over the event., Discussions focused on diaspora literature and the experiences of young writers.
Published: 10 Nov 2026, 03:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented