മനാമ: ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ കേന്ദ്രസമിതി അംഗവും വനിത വിഭാഗം മുൻ പ്രസിഡന്റുമായ ലുബൈന ഇബ്രാഹിമിന് ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം യാത്രയയപ്പ് നൽകി.

To advertise here,

വനിത വിഭാഗം പ്രസിഡന്റ് ശബീഹ ഫൈസൽ മെമെന്റോ നൽകി. ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, വൈസ് പ്രസിഡന്റ് സൗദ പേരാമ്പ്ര, കേന്ദ്ര സമിതി അംഗം റഷീദ സുബൈർ എന്നിവർ പ്രസംഗിച്ചു. ലുബൈന ഇബ്രാഹിം മറുപടി പ്രസംഗം നടത്തി.