മനാമ: സൽമാനിയ കാനുഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ ഒസൈറ്റി (ജി.എസ്.എസ്) സൊസൈറ്റി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ 'ജി.എസ്.എസ് എഡ്യൂക്കേഷണൽ എക്‌സലൻസ് അവാർഡ് 2026' വിതരണം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിച്ചു. 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ ജി.എസ്.എസ് കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റും നൽകി.
ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗം മിഥുൻ മോഹൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ജി.എസ്.എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു വൈസ് ചെയർമാൻ സതീഷ് കുമാർ, ലേഡീസ് വിങ് പ്രസിഡന്റ് ശ്രീജയ് ബിനോ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ എന്നിവർ പ്രസംഗിച്ചു
നവരാത്രി ആഘോഷങ്ങളിൽ ക്ലാസിക്കൽ ഡാൻസ് അവതരിപ്പിച്ച കുട്ടികൾക്ക് ഉപഹാരം നൽകി. ആദ്യാക്ഷരം കുറിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ശ്രീജ സനീഷ് അവതാരകയായിരുന്നു.
Content Highlights: GSS Educational Excellence Awards 2026 held at Kanoo Garden, Manama., Inaugurated by MP Kodikunnil Suresh., Honored students from GSS families for high achievements in grades 10 and 12., Special guests included Dr. K. Gopinath Menon and Mithun Mohan.
Published: 10 Nov 2026, 01:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented