മനാമ: സെന്റ് പീറ്റേഴ്സ് യാക്കോബായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ബൂസൈതീനിൽ നടന്ന സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിന്റെ എസ്.എം.ഐ.ഒ.സി ഫാൽക്കൺസ് ചാമ്പ്യന്മാരായി.

To advertise here,

സിറിൽ കെ. ജോൺ ക്യാപ്റ്റനായും റിജിൻ വർഗീസ് വൈസ് ക്യാപ്റ്റനായും ടീമിനെ നയിച്ചു. ബഹ്റൈനിലെ വിവിധ ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 8 പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. ഫൈനൽ പോരാട്ടത്തിൽ ആതിഥേയരായ സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളിയിലെ 'സെന്റ് പീറ്റേഴ്സ് ഹിറ്റേഴ്സ് ടീമിനെതിരെ 9 വിക്കറ്റുകളുടെവിജയം സെന്റ് മേരീസ് ഫാൽക്കൺസ് സ്വന്തമാക്കി.

വിജയികൾക്കുള്ള സെന്റ് പീറ്റേഴ്സ് എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും മറ്റ് പുരസ്‌കാരങ്ങളും സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരിയും കെ. സി. ഇ. സി. പ്രസിഡന്റുമായ റെവ. സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്‌കോപ്പയും മറ്റ് ഭാരവാഹികളും ചേർന്ന് സമ്മാനിച്ചു. ജോജി എബ്രഹാം 'മാൻ ഓഫ് ദി ടൂർണമെന്റ്' പുരസ്‌കാരവും 'ബെസ്റ്റ് ബാറ്റ്സ്മാൻ' പുരസ്‌കാരവും നേടി. റൈജു മാത്യു ഫൈനലിലും സെമി ഫൈനലിലുമുള്ള 'മാൻ ഓഫ് ദി മാച്ച്' പുരസ്‌കാരങ്ങളും 'ബെസ്റ്റ് ബൗളർ' പുരസ്‌കാരവും കരസ്ഥമാക്കി.