മനാമ: വേനല്‍ക്കാല ഷോപ്പിങിന് ആവേകരമായ പിന്തുണയുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രാന്‍ഡ് സമ്മര്‍ റാഫിള്‍ നറുക്കെടുപ്പ്. വേനല്‍ക്കാല അവധിക്കും സ്‌കൂള്‍ തുറക്കുന്നതിനും മുമ്പുള്ള തിരക്കേറിയ സീസണില്‍ ഉപഭോക്താക്കള്‍ക്ക് 1,00,000 ദിനാറിന്റെ സമ്മാനങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. ഓഗസ്റ്റ് 9 വരെയാണ് റാഫിള്‍ പ്രമോഷന്‍. 20 വിജയികള്‍ക്കായി ഒരു കിലോ സ്വര്‍ണമാണ് സമ്മാനമായി നല്‍കുന്നത്. കൂടാതെ 1000 വിജയികള്‍ക്ക് 50 ദിനാര്‍ വീതം വിലമതിക്കുന്ന ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭിക്കും. 500 ഭാഗ്യശാലികള്‍ക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിന് കീഴില്‍ തത്ക്ഷണ കിഴിവ് വാഗ്ദാനം ചെയ്യുന്ന ലോയല്‍റ്റി പോയിന്റുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അഞ്ച് പ്രതിവാര നറുക്കെടുപ്പുകളില്‍ ആദ്യത്തേത് ദാന മാള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്നു. വിജയികള്‍ക്ക് സീനിയര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാല് വിജയികള്‍ക്ക് 50 ഗ്രാം വീതം സ്വര്‍ണം സമ്മാനമായി നല്‍കി. 200 പേര്‍ക്ക് ലുലു ഗിഫ്റ്റ് കാര്‍ഡും 100 പേര്‍ക്ക് ലുലു ഹാപ്പിനസ് പ്രോഗ്രാമിലേക്ക് 20,000 പോയിന്റുകള്‍ വീതവും ലഭിച്ചു. ഉപഭോക്താക്കള്‍ക്ക് ഓരോ അഞ്ചു ദിനാര്‍ ഷോപ്പിങിനും ഒരു ഇലക്ട്രോണിക് റാഫിള്‍ ടിക്കറ്റ് ലഭിക്കും. എല്ലാ ആഴ്ചയും  നറുക്കെടുപ്പുണ്ടാകും.

To advertise here,