മനാമ: ബഹ്‌റൈന്‍ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'സെലിബ്രേറ്റ് ബഹ്റൈന്‍' ഫെസ്റ്റിവലിന് തുടക്കമായി. ബഹ്റൈന്‍ ഉത്പ്പന്നങ്ങള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി നടക്കുന്ന ഫെസ്റ്റിവല്‍  ഡിസംബര്‍ 18 വരെ നീണ്ടു നില്‍ക്കും. ബഹ്റൈനില്‍ ഉടനീളമുള്ള എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുത്ത പലചരക്ക് സാധനങ്ങള്‍, ഫ്രഷ് ഫുഡ്, ഫാഷന്‍ വെയര്‍, ഇലക്ട്രോണിക്സ് എന്നിവയ്ക്കും മറ്റും 70% വരെ വിലക്കുറവ് ലഭിക്കും.

To advertise here,

വാണിജ്യ- വ്യവസായ മന്ത്രി അബ്ദുല്ല ആദില്‍ ഫഖ്‌റു, ദാന മാളില്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. ആര്‍.എച്ച്.എഫ്. സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ്, ലുലു ഡയറക്ടര്‍ ജുസര്‍ രൂപവാല തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

ലുലുവും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റും (നിയാദ്) സഹകരിച്ച് നടത്തുന്ന ഫെസ്റ്റിവലില്‍ നിരവധി ബഹ്‌റൈനി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബഹ്റൈന്‍ ബ്രാന്‍ഡുകളായ അല്‍ സെയിം, അവാല്‍, ഫസ്‌കോ, എര്‍ലി റയ്‌സര്‍ എന്നിവയുടെ ഉത്പന്നങ്ങള്‍ ലഭിക്കും. ബഹ്റൈന്‍ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ശ്രദ്ധ നല്‍കുമെന്നു പറഞ്ഞ ലുലു ഡയറക്ടര്‍ ജുസര്‍ രൂപവാല, സ്വദേശിവല്‍കരണത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്  ലുലു ബഹ്റൈനെ ജി.സി.സി. തലത്തില്‍ ആദരിച്ച കാര്യം ചൂണ്ടിക്കാട്ടി. ഡിസംബര്‍ 14-ന് ലുലു റിഫയില്‍ പ്രത്യേക മിഡ്നൈറ്റ് സെയിലും 15-ന് ഹിദ്ദ് ലുലുവില്‍ 24 മണിക്കൂര്‍ വില്‍പനയും ഉണ്ടായിരിക്കും.