മനാമ: ബഹ്റൈൻ പ്രതിഭ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 'സഞ്ചാരം കഥകളിലൂടെ' എന്ന പേരിൽ സാഹിത്യസംഗമവും യുവ എഴുത്തുകാരൻ നിസാർ ഇൽത്തുമിഷുമായുള്ള സായാഹ്ന വർത്തമാനവും സംഘടിപ്പിച്ചു. സൽമാനിയ പ്രതിഭ സെന്ററിൽ നടന്ന പരിപാടി സാഹിത്യപ്രേമികളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

To advertise here,

ബഹ്റൈൻ പ്രതിഭ കേന്ദ്രകമ്മിറ്റി അംഗം രഞ്ജിത് പൊൻകുന്നത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാഹിത്യവേദി കൺവീനർ വത്സരാജ്, മുഖ്യരക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി വി.കെ. സുലേഷ്, രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ എന്നിവർ പ്രസംഗിച്ചു. ഷിബു കെ.സി. മോഡറേറ്ററായിരുന്നു .

യഹിയ മുഹമ്മദിന്റെ പുതിയ നോവലായ 'റൂഹ് പറഞ്ഞ കഥ'യുടെ കവർ പ്രകാശനവും ചടങ്ങിൽ നടന്നു. പ്രവാസലോകത്ത് മലയാള സാഹിത്യത്തെയും വായനാസംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്ന ശ്രദ്ധേയമായ സായാഹ്നമായി 'സഞ്ചാരം കഥകളിലൂടെ' മാറി.