അടൂർ : ബി.ജെ.പി. സംസ്ഥാന കാര്യാലയമായ മാരാർജി ഭവന് നേരേയുണ്ടായ ആക്രമണത്തിലും ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിലും പ്രതിഷേധിച്ച് ബി.ജെ.പി. അടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലേക്ക് മാർച്ച്‌ നടത്തി. മാർച്ച് ഓഫീസ് കവാടത്തിന് മുന്നിൽ ബാരിക്കേഡുകെട്ടി പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ബി.ജെ.പി. ജില്ലാസെക്രട്ടറിയും അടൂർ നഗരസഭാ കൗൺസിലറുമായ രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു.

To advertise here,

ബി.ജെ.പി. മണ്ഡലം പ്രസിഡന്റ്‌ അനിൽ ചെന്താമരവിള അധ്യക്ഷനായി.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീജ പ്രദീപ്, അഡ്വ. അരുൺ താന്നിക്കൽ, യുവമോർച്ച ജില്ലാസെക്രട്ടറി അനന്ദു പി.കുറുപ്പ്, കർഷകമോർച്ച ജില്ലാ സെക്രട്ടറി മഹേഷ്, അടൂർ നഗരസഭ കൗൺസിലർമാരായ പ്രമോദ്കുമാർ, ഗിരിജ ബിജു, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അജയകുമാർ, സന്തോഷ് കുമാർ, മണ്ഡലം ഭാരവാഹികളായ ഗോപൻ മിത്രപുരം, വേണുഗോപാൽ, ബിനോദ് ജോസഫ്, ഹരികുമാർ എന്നിവർ പങ്കെടുത്തു.