കവിയൂർ : തിരുവല്ല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ നാലിന് നടത്തുന്ന കവിയൂർ മേഖലാ നായർ മഹാസമ്മേളനത്തിന് മുന്നോടിയായി വിളംബരജാഥ നടത്തി. മുണ്ടിയപ്പള്ളി പാട്ടമ്പലം ക്ഷേത്രത്തിൽനിന്നാരംഭിച്ച രഥഘോഷയാത്ര യൂണിയൻ പ്രസിഡന്റ് ആർ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, സ്വാഗതസംഘം ചെയർമാൻ കെ.ടി. രാജേഷ് കുമാർ, ജനറൽ കൺവീനർ എം.ഡി. ദിനേശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിൽ വിവിധയിടങ്ങളിൽ കരയോഗങ്ങളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നാലിന് വൈകീട്ട് നാലിന് കവിയൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ മേഖലാ സമ്മേളനം എൻ.എസ്.എസ്. എക്സിക്യുട്ടീവ് കൗൺസിൽ മെമ്പർ ശ്രീശകുമാർ ഉദ്ഘാടനം ചെയ്യും. മൂന്നിന് ഞാലിക്കണ്ടം ജങ്ഷനിനിന്ന് ശക്തിപ്രകടനം ആരംഭിക്കും.

To advertise here,