രാജാരവിവർമ്മ ആർട്ട് ഗാലറിയിൽ കെ.ആർ.സി. തായന്നൂരിന്റെ ഏകാംഗ ചിത്രപ്രദർശനം ആരംഭിച്ചു
പൂണെ : ഗണേശോത്സവത്തിന്റെ നിറങ്ങൾ മായുംമുൻപേ പുണെയിൽ വീണ്ടും വർണങ്ങളുടെ വസന്തമൊരുക്കി കേരളത്തിലെ പ്രശസ്ത ചിത്രകാരനും ശില്പിയുമായ കെ.ആർ.സി. തായന്നൂരിന്റെ ‘വർണയാത്ര’ ഏകാംഗ ചിത്രപ്രദർശനം രാജാരവിവർമ്മ ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
മലയാളഭാഷാ സാംസ്കാരികപ്രചാരണ സംഘം ചെയർമാൻ പി.വി. ഭാസ്കരൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. അജന്തയിലെ ചുവർചിത്രങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്ന അതേ കലാപാരമ്പര്യത്തിന്റെ സൗന്ദര്യം കെ.ആർ.സി. തായന്നൂരിന്റെ വിരൽത്തുമ്പിലൂടെ രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിൽ വർണവസന്തമായി വിരിഞ്ഞിരിക്കുകയാണെന്ന് പി.വി. ഭാസ്കരൻ അഭിപ്രായപ്പെട്ടു.
ഗണേശസങ്കല്പങ്ങളും ഗണപതിയുടെ വൈവിധ്യമാർന്ന ഭാവങ്ങളും രൂപങ്ങളും ആവിഷ്കരിച്ച നൂറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
അയോക്കി ഫാബ്രിക്കോൺ മാനേജിങ് ഡയറക്ടർ ഡോ. എസ്. ഗണേഷ് കുമാർ പത്രപ്രവർത്തകനും ചിത്രകാരനുമായ ജഗദീഷ് തനാജി കുംബാർ, സതീഷ് ഭാസ്കർ റാവു കുൽക്കർണി, മുരളി ലോഹിത്, സന്ദീപ് പവാർ എന്നിവർ വർണയാത്രയ്ക്ക് ആശംസകൾ നേർന്നു. ചടങ്ങിൽ കെ.ആർ.സി. തായന്നൂർ അധ്യക്ഷത വഹിച്ചു. അനിതകുമാരി കെ.പി. സ്വാഗതംപറഞ്ഞു.
കേരളത്തിന്റെ പാരമ്പര്യ കലാസങ്കല്പങ്ങളും ഗണേശ സങ്കല്പങ്ങളുടെ വൈവിധ്യവും സമന്വയിപ്പിക്കുന്ന ‘വർണയാത്ര’ ചിത്രപ്രദർശനം ഒക്ടോബർ നാലുവരെ ഉണ്ടായിരിക്കും .കൂടുതൽ വിവരങ്ങൾക്ക് 94005 56616 എന്ന നമ്പറിൽ ബന്ധപ്പെടാം.
Published: 02 Oct 2026, 12:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented