കുന്നന്താനം : പഞ്ചായത്ത് രണ്ടാം വാർഡ് (വള്ളോക്കുന്ന്) ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ കന്നിവിജയം. കഴിഞ്ഞതവണ എൽ.ഡി.എഫിലെ എം.എസ്. ബിന്ദു 109 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച സീറ്റിലാണ് ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് ഇവർ പോയത്. കഴിഞ്ഞതവണ മൂന്നാമതായതിന്റെ നാണക്കേട് ഇത്തവണ സീറ്റ് പിടിച്ചെടുത്താണ് യു.ഡി.എഫ്. തീർത്തത്. ആർ.എസ്.പി.യുടെ കൈയിലിരുന്ന സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. 2025-ൽ 412 വോട്ടുകൾ നേടിയിടത്ത് എൽ.ഡി.എഫിന് 153 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. എട്ടുമാസത്തിനുള്ളിൽ നടന്ന മത്സരത്തിനിടെ ഇത്രയും വോട്ടുകൾ നഷ്ടമായത് എൽ.ഡി.എഫിനെ ഞെട്ടിച്ചു. കഴിഞ്ഞതവണ രണ്ടാമതെത്തിയ ബി.ജെ.പി.യുടെ മിനിയമ്മ നേടിയതിനെക്കാൾ (306) 32 വോട്ടുകളുടെ കുറവാണ് ഇക്കുറി ഉണ്ടായത്. ബിന്ദു ജോലികിട്ടിയതിനെ തുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

To advertise here,

രാധാമണിയമ്മയുടെ വിജയത്തിൽ യു.ഡി.എഫ്. പ്രവർത്തകർ ആഹ്‌ളാദ പ്രകടനം നടത്തി. അഡ്വ വർഗീസ് മാമ്മൻ എം.എൽ.എ., ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ സതീഷ് ബാബു, കോശി ജെ.സക്കറിയ ബ്ലോക്ക്പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, ജില്ലാ പഞ്ചായത്തംഗം ബിജു റ്റി.ജോർജ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മാന്താനം ലാലൻ, കൺവീനർ സി.പി. ഓമനകുമാരി, സുരേഷ് ബാബു പാലാഴി, എന്നിവർ പ്രസംഗിച്ചു.

വി.ജെ. റജി സുനിൽകുമാർ, വർഗീസ് മാത്യു, മാലതി സുരേന്ദ്രൻ, അലക്‌സ് മുക്കൂർ, വി.റ്റി. ഷാജി, റിദേശ് ആന്റണി, അജിൻ കുന്നന്താനം, മാത്യു ചെറിയാൻ, രാജുപീടിക പറമ്പിൽ, പി.ജി. രാജശേഖരൻ. ഉണ്ണികൃഷൻ നടയ്ക്കൽ. ദേവരാജൻ, രാജമ്മ വള്ളിക്കാട്, ഈപ്പൻ മാത്യു എന്നിവർ നേതൃത്വം നൽകി.