സാധ്യമാകുമോ നവീകരണം
ഏനാത്ത് : വർഷങ്ങളായി മേൽനോട്ടമോ നവീകരണ പ്രവർത്തനങ്ങളോ ഇല്ലാതെ ശോചനീയാവസ്ഥയിലാണ് ഏനാത്ത് ചന്ത. നിലവിൽ ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യം തരംതിരിക്കാനായി സൂക്ഷിക്കുന്നത് ഇവിടെയാണ്.
ഇപ്പോൾ ഏഴംകുളം പഞ്ചായത്ത് എം.സി.എഫ്. കേന്ദ്രത്തിനുവേണ്ടി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. സ്ഥലം കൈമാറ്റം പൂർത്തിയായാൽ മാലിന്യം മുഴുവനായും അങ്ങോട്ട് മാറ്റും. മാലിന്യം നീക്കിയാൽ ചന്തയുടെ നവീകരണത്തിനുള്ള സാധ്യതകൾ തെളിയും.
മുൻപ് കച്ചവടങ്ങൾ കൊണ്ട് സജീവമായിരുന്ന ഇടമാണ് ഏനാത്ത് ചന്ത. പ്രധാനമായും മത്സ്യവ്യാപാരമായിരുന്നു ഇവിടെ നടന്നിരുന്നത്. ഇപ്പോൾ ഏനാത്ത് ടൗണിലെ പലയിടങ്ങളിലായി നടക്കുന്ന മത്സ്യവ്യാപാരവും മറ്റ് വഴിയോര കച്ചവടങ്ങളും ചന്തയിലേക്ക് തിരികെ എത്തിക്കാനായാൽ ചന്തയുടെ പുനരുജ്ജീവനം സാധ്യമാകും. എന്നാൽ, ഇതിന് മുൻപ് ചന്തയിലെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുകയും മാലിന്യസംസ്കരണ പ്രശ്നത്തിന് പരിഹാരം കാണുകയും വേണം.
മുൻപ് ചന്തയിൽ മാലിന്യസംസ്കരണ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും അതൊന്നും കൃത്യമായി പ്രവർത്തിപ്പിക്കാനായില്ല. പഞ്ചായത്ത് ഭരണസമിതി ചന്തയുടെ നവീകരണ വിഷയം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് ഏനാത്ത് ടൗൺ വാർഡ് പഞ്ചായത്തംഗം ‘എം. കർമ്മല കുസുമം പറഞ്ഞു.
പ്രശ്നങ്ങൾ പരിഹരിച്ചാൽ പഴയതുപോലെ ഏനാത്ത് ചന്ത വ്യാപാരങ്ങൾ കൊണ്ട് സജീവമാകും. മാലിന്യം വേഗം മാറ്റാനാകും എം.സി.എഫിന് സ്ഥലം ഏറ്റെടുക്കൽ ഉടൻ പൂർത്തിയാകും. ഇതോടെ മാലിന്യം മുഴുവൻ ചന്തയിൽനിന്ന് മാറ്റാനാകും. പിന്നാലെ ഏനാത്ത് ചന്തയുടെ നവീകരണത്തിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങാനാകുംമെന്നും അവർ പറഞ്ഞു.
Published: 29 Sept 2026, 02:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented