പത്തനംതിട്ട : മൈലപ്ര- വല്യയന്തി റോഡ് തകർന്നിട്ട് മൂന്നുവർഷത്തിലധികമായി. പഞ്ചായത്തിലെ 12, 13, 14 വാർഡുകൾ ഉൾപ്പെടുന്ന അഞ്ച് കിലോമീറ്റർ റോഡാണ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്. മൈലപ്രയിൽനിന്ന് കോഴഞ്ചേരിയിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് ഈ റോഡ്. റോഡ് തകർന്നതോടെ ആറ് കിലോമീറ്റർ ചുറ്റി പത്തനംതിട്ടവഴി വേണം കോഴഞ്ചേരിക്ക് പോകാൻ.

To advertise here,

സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ, എൻ.എം.എൽ.പി. സ്കൂൾ കാക്കാംതുണ്ട്, എം.എസ്.എൽ.പി. സ്കൂൾ വല്യയന്തി എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴികൂടിയാണിത്. 3500-ലധികം വിദ്യാർഥികൾ ദിവസവും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കടമ്മനിട്ട പടയണി ഗ്രാമത്തിലേക്കുള്ള വഴിയും ഇതാണ്. രാത്രി കുഴികളിൽവീണ് അപകടം ഉണ്ടാകാനുള്ള സാധ്യതയേറെയാണ്. 2.30 കോടി രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എം.എൽ.എ. അറിയിച്ചതായി നാട്ടുകാർ പറയുന്നു.