ചെറുവത്തൂർ : കായികതാരം സോനാ മോഹനും കുടുംബത്തിനും സ്വന്തമായൊരു വീടെന്ന സ്വപ്നം സഫലമായി. കായികതാരത്തിനൊരു വീട് പദ്ധതിയിൽ അധ്യാപകസംഘടനയായ കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റിയാണ് ചെറുവത്തൂർ കാരി മീൻകടവിൽ സോനാ മോഹന് വീട് നിർമിച്ചത്. തിങ്കളാഴ്ച വൈകീട്ട് മുൻ മന്ത്രി വി. ശിവൻകുട്ടി നാടമുറിച്ച് ഗൃഹപ്രവേശം നടത്തി.
വൻജനാവലിയുടെ സാന്നിധ്യത്തിൽ മുൻമന്ത്രി വി. ശിവൻകുട്ടി വീടിന്റെ താക്കോൽ കൈമാറി. കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എ.കെ. ബീന അധ്യക്ഷത വഹിച്ചു. വീട് നിർമാണം പൂർത്തിയാക്കിയ കരാറുകാരൻ കണ്ണങ്കൈ കുഞ്ഞിരാമന് സംഘാടകസമിതി ചെയർമാൻ എം. രാജഗോപാലനും കായികതാരങ്ങൾക്ക് കെ. രാഘവനും ഉപഹാരസമർപ്പണം നടത്തി.
കൺവീനർ എം. സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എസ്.ടി.എ. ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി, സി.എം. മീനാകുമാരി, ടി. നാരായണൻ, കെ. ഹരിദാസ്, എം. രാമചന്ദ്രൻ, ഷീനാ ബാലകൃഷ്ണൻ, കെ.കെ. രവീന്ദ്രൻ, ഡോ. ടി. ഗീത, കെ.വി. പദ്മനാഭൻ, എം. രാജൻ, ടി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Published: 24 Nov 2026, 05:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented