പെരിയ : മീങ്ങോത്ത് പെരുംതൃക്കോവിലപ്പൻ ശിവക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിലെ ചെമ്പുഭണ്ഡാരവും മൂന്ന്ഓട്ടു പാത്രങ്ങളും കളവു പോയി. തിങ്കളാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്.
ക്ഷേത്രം മേൽശാന്തി ഗണരാജ് നട തുറക്കാനെത്തിയപ്പോഴാണ് ഉപദേവാലയത്തിന്റെ വാതിലുകൾ തുറന്ന് കിടക്കുന്നത് കണ്ടത് ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ വാതിലുകൾ തുറക്കാൻ ശ്രമിച്ചു. ഓഫീസിന്റെ പൂട്ടും തല്ലിപ്പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉപദേവാലയമായ ഭഗവതിക്ഷേത്രത്തിന്റെ വാതിൽ പൂട്ട് തകർത്ത് അകത്ത് സൂക്ഷിച്ച ചെമ്പ് ഭണ്ഡാരമാണ് മോഷ്ടിച്ചത്. പത്തുദിവസം മുമ്പ് ഭണ്ഡാരം എണ്ണിയിരുന്നുവെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം. ബാലകൃഷ്ണൻ നായർ പറഞ്ഞു. വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തിഅേന്വഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
ഭണ്ഡാരം ഉപേക്ഷിച്ച നിലയിൽ
മീങ്ങോത്ത് ക്ഷേത്രത്തിൽ കവർച്ച നടന്നതിന് പിന്നാലെ പുല്ലൂർ ഉദയനഗർ റോഡരികിലെ കുറ്റിക്കാട്ടിൽ ഒരു സ്റ്റീൽ ഭണ്ഡാരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
രാവിലെ ഇതുവഴി പോയ കാൽ നടയാത്രക്കാരനാണ് ഉപേക്ഷിച്ച ഭണ്ഡാരംകണ്ടത്.
വിവരമറിഞ്ഞ് അമ്പലത്തറ എസ്.ഐ. എം. സവ്യസാചിയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം നടത്തിയ ശേഷമുള്ളസ്റ്റീൽ ഭണ്ഡാരമാണ്ഇവിടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കാസർകോട്ട് നിന്ന് വിരലടയാളവിദഗ്ധരും എത്തിയിരുന്നു.പോലീസ് സമീപത്തെ വീടുകളിലെയും ബാങ്ക് ഉൾപ്പെടെ
യുള്ളസ്ഥാപനങ്ങളി ലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. പുല്ലൂരിലും സമീപപ്രദേശങ്ങളി ലും തുടർച്ചയായി നടക്കുന്ന ഭണ്ഡാരമോഷണങ്ങൾക്ക് തുമ്പുണ്ടാകാതെ പോകുന്നത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
Published: 24 Nov 2026, 05:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented