മാണിയാട്ട് : കോറസ് കലാസമിതി സംഘടിപ്പിക്കുന്ന 13-ാമത് എൻ.എൻ. പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു. പത്ത് ദിവസങ്ങളിലായി നടന്ന നാടകമത്സരത്തിൽ എട്ട് മത്സര നാടകങ്ങളും എൻ.എൻ. പിള്ളയുടെ ഡാം' നാടകവുമാണ് അവതരിപ്പിച്ചത്.

To advertise here,

സമാപനസമ്മേളനം മുൻമന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള എൻ.എൻ. പിള്ള സ്മാരക നാടകപുരസ്കാരം പൗർണമി ശങ്കറിന് സമ്മാനിച്ചു. നടൻ മാത്യു തോമസ് വിശിഷ്ടാതിഥിയായി. സംഘാടകസമിതി ചെയർമാൻ ഉദിനൂർ ബാലഗോപാലൻ അധ്യക്ഷത വഹിച്ചു. നാടകമത്സര വിജയികൾക്ക് നടൻ വിജയരാഘവൻ ട്രോഫിയും കാഷ് അവാർഡും വിതരണം ചെയ്തു.

സംഘാടകസമിതി ജനറൽ കൺവീനർ ടി.വി. ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. വേണുഗോപാലൻ, ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ എന്നിവരെ ആദരിച്ചു. റിട്ട. ഡി.ഐ.ജി. ജയിൽവകുപ്പ് എസ്. സന്തോഷ്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ മുഖ്യാതിഥിയായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന എൻ.എൻ. പിള്ളയുടെ നാടകപഠന ഗ്രന്ഥം 'നാടകം വേണോ നാടകം' നോവലിസ്റ്റ് വിനോയ് തോമസ് പ്രകാശനം ചെയ്തു. കേരള സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം. രഞ്ജിത്ത് പുസ്തകം ഏറ്റുവാങ്ങി. രാജ് മോഹൻ നീലേശ്വരം, ബിജു നെട്ടറ, ഇ. രാഘവൻ, എം.വി. കുഞ്ഞിക്കോരൻ, ടി.വി. നന്ദകുമാർ, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു.