പ്രവൃത്തികൾ പരിശോധിക്കാൻ രമാനന്ദകുമരഗുരു സ്വാമികളെത്തി

To advertise here,

പഴനി : പുണ്യനദിയായ പഴനി ഷൺമുഖനദി ശുചീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. വിദി ലീഡേഴ്സ്, സാമൂഹിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ മണ്ണുമാന്തി യന്ത്രങ്ങൾ മുഖേനയാണ് വൃത്തിയാക്കുന്നത്. പ്രവൃത്തികൾ പരിശോധിക്കാൻ രമാനന്ദകുമരഗുരു സ്വാമികളെത്തി.

ജനങ്ങൾക്ക് ശുചീകരണം നടത്താൻ പറ്റാത്ത ഭാഗങ്ങളിൽ യന്ത്രങ്ങൾകൊണ്ട് ഷൺമുഖനദിയിലുള്ള ചെടികൾ, ചളി, മാലിന്യം തുടങ്ങിയവ മാറ്റി.അയ്യപ്പ സീസൺ, തൈപ്പൂയ്യം, പങ്കുനി ഉത്രോത്സവങ്ങൾ എന്നിവ നടന്നുകഴിയുമ്പോൾ പുഴയിൽ മാലിന്യം നിറയുന്നത് പതിവാണ്. ഭക്തർ ഉപേക്ഷിച്ചുപോകുന്ന വസ്ത്രങ്ങളാണ് ഇതിൽ കൂടുതലും. പത്തുദിവസമായി തുടരുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ഇപ്പോൾ ഷണ്മുഖനദിയിൽ ഒഴുക്ക് സുഗമമായിട്ടുണ്ട്.