മായന്നൂർ പാലം ജങ്ഷനിൽ രണ്ടുദിവസമായി ട്രെയിലർ ലോറി റോഡിൽ
ഒറ്റപ്പാലം : ഈസ്റ്റ് ഒറ്റപ്പാലം പാലത്തിനു സമീപം അമിതഭാരവുമായെത്തിയതിനാൽ ഉദ്യോഗസ്ഥർ തടഞ്ഞ കൂറ്റൻ െട്രയ്‌ലർ ലോറി റോഡിൽനിന്ന് ഇപ്പോഴും മാറ്റിയില്ല. കെ.എസ്.ഇ.ബി. ഷൊർണൂർ സർക്കിൾ ഓഫീസിലേക്ക് കൂറ്റൻ ട്രാൻസ്‌ഫോമറുമായെത്തിയ ലോറി രണ്ടുദിവസമായി മായന്നൂർ പാലം അപ്രോച്ച് റോഡിൽത്തന്നെ കിടക്കുകയാണ്.
ഈവഴി ഇരുവശത്തേക്കും വാഹനങ്ങൾ ഒറ്റ വരിയായാണ് ഇപ്പോൾ കടന്നുപോകുന്നത്. ട്രെയ്‌ലർ ലോറി എങ്ങനെ പാലം കടത്തുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. എന്നാൽ, ഇതിനായി ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. 30 മീറ്ററോളം നീളമുണ്ട് ഈ പുള്ളർ ട്രെയ്‌ലറിന്.
കാലപ്പഴക്കമുള്ള പാലത്തിൽ ലോറി കയറിയാൽ ബലക്ഷയമുണ്ടാകുമെന്ന് കണ്ടെത്തിയാണ് മോട്ടോർ വാഹനവകുപ്പും പോലീസും ഞായറാഴ്ച വാഹനം തടഞ്ഞത്. പിന്നീട് പോലീസിന്റെ നിർദേശപ്രകാരം ട്രെയ്‌ലർ മായന്നൂർ പാലം അപ്രോച്ച് റോഡിലേക്കു കയറ്റി നിർത്തി.
പുതിയ പാലത്തിന്റെ പണി നടക്കുന്നതിനാൽ ആദ്യമേ കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് ഈസ്റ്റ് പാലമുൾപ്പെടുന്ന മായന്നൂർ ജങ്ഷൻ. ട്രെയ്‌ലർ കൂടെ ഇവിടെ കുടുങ്ങിയതോടെ ഇടയ്ക്കിടെ വാഹനങ്ങൾ കുടുങ്ങുമെന്ന സ്ഥിതിയാണ്.
ഏതു വഴി കടത്തിവിടും, തീരുമാനമായില്ല
വാഹനത്തെ ഏതുവഴി തിരിച്ചുവിടുമെന്ന വിഷയത്തിൽ പോലീസും മോട്ടോർ വാഹനവകുപ്പും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. പാലക്കാട്-കുളപ്പുള്ളി പാതയിലൂടെയല്ലാതെ മറ്റൊരു വഴി വാഹനം കടത്തിവിടാനാകില്ലെന്നതാണ് പ്രശ്നം. ചുനങ്ങാട്-മുരുക്കുംപറ്റ വഴിയോ മുളഞ്ഞൂർ-മംഗലം വഴിയോ ഈ വാഹനം വളവുകൾ തിരിയില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. എത്രയുംപെെട്ടന്ന് വാഹനം മാറ്റാതിരുന്നാൽ വലിയ ഗതാഗതക്കുരുക്കുകൾക്ക് കാരണമാകും.
അപ്രോച്ച് റോഡിന് കേടുപാട് വന്നേക്കാം
ട്രെയ്‌ലർ വാഹനം കടന്നുപോയാൽ പഴയ പാലത്തിന് പ്രശ്നമൊന്നുമുണ്ടാകില്ല. എന്നാൽ, നിർമാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ പറയുന്നത്. നേരത്തേ പാലത്തിന്റെ നിർമാണസമയത്ത് രണ്ടുഭാഗത്തും മണ്ണിടിച്ചിലുണ്ടായിരുന്നു.
Published: 07 Oct 2026, 03:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented