പൊള്ളാച്ചി : ആനമലയിൽ സംസ്ഥാനസർക്കാരിന്റെ നെല്ലുസംഭരണകേന്ദ്രം കളക്ടർ ജി. പവൻകുമാർ ഉദ്ഘാടനംചെയ്തു. പ്രദേശത്തെ 1600 ഏക്കർവരുന്ന നെൽക്കൃഷിയുടെ വിളവെടുപ്പ് തുടങ്ങിയതോടെയാണ് സംഭരണകേന്ദ്രം തുറന്നിരിക്കുന്നത്.
ചെറിയ ഇനം നെല്ല് കിന്റലിന് 2750 രൂപയ്ക്കും സാധാരണ നെല്ല് 2600 രൂപയ്ക്കും സംഭരിക്കും. ആനമല ഉപഭോക്തൃ സഹകരണ വാണിജ്യസ്ഥാപനത്തിലാണ് സംഭരണകേന്ദ്രമുള്ളത്. ആകെ 2550 ടൺ നെല്ലാണ് സംഭരിക്കുക. നെല്ലുസംഭരണകേന്ദ്രം തുറക്കണമെന്ന് കർഷകർ ദീർഘനാളായി ആവശ്യപ്പെടുന്നുണ്ട്. കാട്ടുപന്നികളുടെ ശല്യംകാരണം വിളവെടുപ്പിനു പാകമായ കൃഷിയിടങ്ങളിൽ വലിയതോതിൽ നാശനഷ്ടങ്ങൾ വന്നിട്ടുണ്ട്.
Published: 02 Oct 2026, 02:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented