പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കി

To advertise here,

പാലക്കാട് : യുവമോർച്ച ജില്ലാകമ്മിറ്റി സുൽത്താൻപേട്ട ജങ്ഷനിൽ റോഡുപരോധിച്ചു. പ്രവർത്തകരെ അറസ്റ്റുചെയ്തുനീക്കുന്നതിനിടെ പോലീസുമായി ഉന്തുംതള്ളുമുണ്ടായി. ബി.ജെ.പി. സംസ്ഥാന ആസ്ഥാനമായ മാരാർജി ഭവനുനേരേയുണ്ടായ ആക്രമണത്തിലും ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസിനെതിരേ നടന്ന ആക്രമണത്തിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം.

ബി.ജെ.പി. പാലക്കാട് ഈസ്റ്റ് ജില്ലാപ്രസിഡന്റ് പ്രശാന്ത് ശിവൻ ഉദ്ഘാടനംചെയ്തു. യുവമോർച്ച ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഞ്ജിത്ത്‌ വിജയൻ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. ഓമനക്കുട്ടൻ, വൈസ്‌പ്രസിഡന്റ് സി. മധു, സെക്രട്ടറി കെ.ഡി. പ്രസന്നൻ, ജി. അജേഷ്, ആർ. ഷിജു, കെ.ആർ. ശ്രേയസ്സ്, കിരൺ മനാൽ, റിതിൻ സോംജിത്, സി. കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു. അഞ്ജിത്ത് വിജയൻ, ജി. അജേഷ്, കെ.ആർ. ശ്രേയസ്സ്, റിതിൻ സോംജിത്ത്, ആർ. ഷിജു, നന്ദു ആൽത്തറ, സൂര്യനാരായണൻ എന്നിവരെ അറസ്റ്റുചെയ്തുനീക്കി. കണ്ടാലറിയാവുന്ന 30 പേർക്കെതിരേ ടൗൺ നോർത്ത് പോലീസ് കേസെടുത്തു.