ഊട്ടി : തിങ്കളാഴ്ച ഊട്ടിയിൽ ഉച്ചമുതലുണ്ടായ ശക്തമായ മഴയിൽ പലേടത്തും വെള്ളക്കെട്ടുണ്ടായി. ഉച്ചയ്ക്ക് 12-ഓടെ തുടങ്ങിയ മഴ നാലുവരെ നീണ്ടു.

To advertise here,

ചേറിങ് ക്രോസ്‌, കൊമേഴ്‌ഷ്യൽ റോഡ്, ഊട്ടി ബസ് സ്റ്റാൻഡ്, ഡിപ്പോ, കാന്തൽ, റെയിൽവേ പാലത്തിനു താഴത്തെ റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. ബസ് സ്റ്റാൻഡിൽനിന്ന് കാന്തലിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം നിലച്ചു. ഊട്ടി ബസ് സ്റ്റാൻഡിലെ ഡിപ്പോയിൽ രണ്ടടി ഉയരത്തിൽ വെള്ളക്കെട്ട് ഉണ്ടായി. ശക്തമായ മഴ കർഷകർക്ക് ആശ്വാസമായി. ഊട്ടിയിൽ കൂടുതൽ തണുപ്പും അനുഭവപ്പെട്ടു.