തിരുപ്പൂർ : ഉദുമൽപേട്ട തീവണ്ടി നിലയത്തിലെ തകർന്നു കിടക്കുന്ന പ്ലാറ്റ്‌ഫോം യാത്രക്കാർക്ക് ദുരിതമുണ്ടാക്കുന്നെന്ന് പരാതി. ചില ഭാഗത്ത് തീവണ്ടിയിലേക്ക് കയറുന്ന ഇടമാണ് മോശം അവസ്ഥയിലുള്ളത്.രാമേശ്വരം, ചെന്നൈ, തിരുച്ചെന്തുർ തുടങ്ങിയ പലയിടങ്ങളിലേക്കുമുള്ള തീവണ്ടികളുടെ ഒരു പ്രധാന സ്റ്റോപ്പാണ് ഉദുമൽപേട്ട. വളരെയധികം ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലമാണെങ്കിലും തീവണ്ടികൾ ഇവിടെ കുറഞ്ഞ സമയത്തേക്ക് മാത്രമേ നിർത്താറുള്ളൂ.ഇതിനാൽ, പെ​െട്ടന്ന് വന്ന് തീവണ്ടിയിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യണം. രാത്രി സമയങ്ങളിൽ വെളിച്ചക്കുറവുകാരണം പലരും പൊട്ടിക്കിടക്കുന്ന തറയിൽ കാലു തെന്നി വീഴുന്നത് പതിവാണ്.റെയിൽവേ അധികൃതർ എത്രയും പെ​െട്ടന്ന് അറ്റകുറ്റപ്പണികൾ നടത്താൻ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

To advertise here,