രണ്ടു പോലീസുകാർ ഉൾപ്പെടെ എട്ടുപേർ അറസ്റ്റിൽ

To advertise here,

പഴനി : ദിണ്ടിക്കൽ പട്ടിവീരൻ പട്ടിക്കടുത്ത് വ്യാജ സ്വർണക്കട്ടിനൽകി 48 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ എട്ടുപേരെ അറസ്റ്റുചെയ്തു.ജയംമങ്കലം സ്റ്റേഷനിലെ പോലീസുകാരൻ തങ്കരാജ്, തെൻകര പോലീസ് സ്റ്റേഷനിലെ രാണ കതിരേശൻ, പട്ടിവീരൻപട്ടിയിലെ ശങ്കരമൂർത്തി (50), തേനി ജില്ല ദേവദാനംപട്ടി നാഗരാജ് (47), കറുപ്പയ്യാ (36), കുറുമ്പപട്ടിയിലെ മുത്തു പാണ്ടി (37), സുരേഷ് (38), രാസിമലയിലെ കൂപ്പുസ്വാമി (40) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.മധുര ജില്ല ഉസിലംപട്ടി അടുത്ത് കീഴപ്പദൂരിലെ സുമിത് റോബർട്ട് പാലിന്റെ പണമാണ് തട്ടിയെടുത്തത്. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന സുമിത് റോബർട്ടിന് ശങ്കരമൂർത്തിയാണ് സ്വർണക്കട്ടി നൽകിയത്.

പണംനൽകി കാറിൽ സ്വർണവുമായി വരുമ്പോൾ പിടിയിലായ പോലീസുകാർ വണ്ടിതടുക്കുകയും സ്വർണം കസ്റ്റഡിയിൽ എടുക്കുകയുംചെയ്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും സ്വർണം തിരികെകിട്ടാതെവന്നതോടെ ഇയാൾ ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകി.പട്ടിവീരൻപട്ടി പോലീസ് കേസെടുത്ത് നിലക്കോട്ട ഡി.വൈ.എസ്.പി. ഇളഞ്ചെഴിയന്റെ നേതൃത്വത്തിൽ അന്യേഷണം നടത്തിയപ്പോൾ ആണ് വ്യാജ സ്വർണക്കട്ടി കാണിച്ചുള്ള തട്ടിപ്പ് കണ്ടെത്തിയത്.

പ്രതികൾക്ക് വേണ്ടിയാണ് പോലീസുകാർ സുമിത് റോബർട്ടിന്റെ കാർ തടഞ്ഞതെന്നും തെളിഞ്ഞു.

പ്രതികളിൽനിന്ന് ഒരു കാർ, രണ്ടു ബൈക്ക്, ഏഴര ലക്ഷംരൂപ, കള്ളനോട്ടുകൾ, പണം എണ്ണുന്ന യന്ത്രം, വ്യാജ സ്വർണക്കട്ടി എന്നിവ പിടിച്ചെടുക്കുകയുംചെയ്തു.