തിരുപ്പൂർ : ജില്ലയിലെ ചെങ്കപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ 85-കാരൻ മരിച്ചു. ഈറോഡ് ജില്ലയിലെ പെരുമാപാളയം സ്വദേശി നാച്ചിമുത്തുവാണ് (85) മരിച്ചത്.

To advertise here,

ഇവരുടെ മകൻ കുഴന്തൈസാമി (52), ജേഷ്ഠസാഹോദരന്റെ മകൻ സുബ്രമണി (68) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

കോയമ്പത്തൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നാച്ചിമുത്തുവിന് വൈദ്യപരിശോധന കഴിഞ്ഞ് മൂവരും കാറിൽ മടങ്ങുമ്പോൾ ഇടപ്പള്ളി-സേലം ദേശീയപാതയിലാണ് അപകടം. കുഴന്തൈസാമിയായിരുന്നു കാർ ഓടിച്ചിരുന്നത്.

മുന്നിൽ പോകുന്ന ഒരു ചരക്ക് ഓട്ടോയിൽ ഇടിക്കാതിരിക്കാൻ കുഴ​െന്തെസാമി ബ്രേക്കിട്ടപ്പോൾ, സേലത്തേക്ക് പോകുകയായിരുന്ന സർക്കാർ ബസ് പിന്നിൽനിന്ന് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ചരക്ക് ഓട്ടോയുടെ പിന്നിൽ ശക്തിയായി ഇടിച്ചു. പരിക്കേറ്റ മൂന്നുപേരെയും പ്രദേശവാസികൾ കാറിൽനിന്ന് പുറത്തെടുത്ത് ഈറോഡ് ജില്ലയിലെ പെരുന്തുറൈ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാച്ചിമുത്തുവിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ ഊത്തുകുഴി പോലീസ് കേസെടുത്തു.