ചൂരക്കാട്ടുകര : ചൂരക്കാട്ടുകരകാർക്ക് ഇനി നാടകത്തിന്റെ കാലമാണ്. ചൂരക്കാട്ടുകര ഗ്രാമീണ നാടകവേദിയുടെ ഒൻപതാമത് നാടകമേള ബുധനാഴ്ച ആരംഭിക്കും. ചൂരക്കാട്ടുകര അയ്യപ്പൻകാവിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് നാടകമേള നടക്കുന്നത്.

To advertise here,

നൂറുകണക്കിന് നാടകപ്രേമികളാണ് ഓരോ ദിവസം വൈകുന്നേരം ഇവിടേക്ക് നാടകം കാണാൻ ഒഴുകിയെത്താറുള്ളത്. ഇത്തവണ ഏഴുമുതൽ 11വരെയുള്ള അഞ്ചു ദിവസങ്ങളിലായാണ് നാടകമേള ഒരുക്കിയിരിക്കുന്നത്. രാത്രി ഏഴു മണിക്കാണ് നാടകങ്ങൾ ആരംഭിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ഒന്നാം ദിവസമായ ബുധനാഴ്ച തിരുവനന്തപുരം മലയാളനാടകവേദി അവതരിപ്പിക്കുന്ന 'ഒരു സുന്ദരദിവസം', വ്യാഴം ഡ്രീം കേരള തിരുവനന്തപുരം അവതരിപ്പിക്കുന്ന 'ഊരുവലം', വെള്ളിയാഴ്ച ചങ്ങനാശ്ശേരി അണിയറയുടെ 'തിര', ശനിയാഴ്ച കോഴിക്കോട് നവചേതനയുടെ 'മഹാബലി', ഞായറാഴ്ച തിരുവനന്തപുരം സാഹിതിയുടെ 'ചൊറിയൻപുഴുയുദ്ധം' എന്നീ നാടകങ്ങൾ നാടകമേളയിൽ അരങ്ങേറും.